ബാറിലെ മദ്യപാനത്തിനിടെ തര്‍ക്കം; യുവാവിനെ സുഹൃത്തുക്കള്‍ ഓടുന്ന ബൈക്കില്‍ നിന്ന് വലിച്ച്‌ നിലത്തെറിഞ്ഞ് കൊലപ്പെടുത്തി; നാല് പേർ കസ്റ്റഡിയിൽ

Spread the love

എഴുപുന്ന: ആലപ്പുഴ എഴുപുന്നയില്‍ യുവാവിനെ സുഹൃത്തുക്കള്‍ ഓടുന്ന ബൈക്കില്‍ നിന്ന് വലിച്ച്‌ നിലത്തെറിഞ്ഞ് കൊലപ്പെടുത്തി.

video
play-sharp-fill

കുമ്പളങ്ങി സ്വദേശിയായ മുപ്പതുകാരൻ നിധിൻ കൃഷ്ണൻ ആണ് മരിച്ചത്. മദ്യലഹരിയില്‍ യുവാക്കള്‍ തമ്മില്‍ ഉണ്ടായ സംഘർഷത്തിനിടെയാണ് സംഭവം. കൊലപാതകത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കോടംതുരുത്ത് സ്വദേശി അനില്‍ , വട്ടേക്കാട് സ്വദേശി വി എസ് ജിത്തു മോൻ, വൈപ്പിൻ സ്വദേശി ചേരി ജിബിൻ, ജിനു ഷാജി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരൂർ എഴുപുന്നയിലെ പാലസ് ബാറില്‍ കൂട്ടുകാർക്കൊപ്പം മദ്യപിക്കാൻ എത്തിയതാണ് നിധിൻ. കൂട്ടുകാർ മടങ്ങിയ ശേഷവും നിധിൻ ബാറില്‍ തുടർന്നു. ഇതിനിടെ വാതില്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ബാറിന് അകത്ത് വച്ചുണ്ടായ തർക്കം പുറത്തേക്കും നീണ്ടു.

ബൈക്കില്‍ മടങ്ങാൻ തുടങ്ങവേ നിധിന് നേരെ വീണ്ടും പ്രതികളുടെ മർദനമുണ്ടായി. പിന്നാലെ ബൈക്കില്‍ നിന്ന് വലിച്ചു താഴെ ഇട്ടു. മർദനമേറ്റ നിധിന്റെ ബോധം നഷ്ടമായി. ഏറെ നേരമായിട്ടും നിധിനെ കാണാതായതോടെ കൂട്ടുകാർ തിരഞ്ഞെത്തി.

കണ്ടത് ബോധ രഹിതനായി കിടക്കുന്ന നിധിനെ. പൊലീസിനെ വിവരമറിയിച്ച്‌ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ബാറിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലിസ് പ്രതികളെ തിരിച്ചറിഞ്ഞത്.