സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് ക്രൂരമായി മർദ്ദിച്ച് മൂക്കിന്‍റെ എല്ല് തകർത്തു; കേസിൽ ബാർ ജീവനക്കാരൻ പിടിയിൽ

Spread the love

ചാവക്കാട്: സെക്യൂരിറ്റി ജീവനക്കാരനെ അക്രമിച്ച കേസിലെ പ്രതിയായ ബാർ ജീവനക്കാരൻ പിടിയിൽ.

പാലക്കാട് ജില്ലയിലെ ചാലിശ്ശേരി പെരിങ്ങോട് ചാഴിയാട്ടിരി മലയംകുന്നത്ത് വീട്ടിൽ രജീഷിനെയാണ് (36) ചാവക്കാട് എസ്.ഐ വി.വി. സജീവൻ അറസ്റ്റ് ചെയ്തത്.

ചാവക്കാട് മുഗൾ ജ്വല്ലറിയുടെ സെക്ക്യൂരിറ്റി ജീവനക്കാരൻ തിരുവത്ര പുതിയറ കാളീടകായിൽ ഉമ്മറിനെയാണ് (60) ഇയാൾ ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രൂരമായി മർദ്ദിച്ച് മൂക്കിന്‍റെ എല്ല് തകർത്തിരുന്നു. റോഡിൽ വീണുകിടന്ന ഉമ്മറിനെ പ്രതി നിന്ന് ചവിട്ടുന്നതടക്കമുളള സംഭവത്തിന്‍റെ ദൃശ്യം സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.

ഈ മാസം ആദ്യവാരത്തിലായിരുന്നു സംഭവം. ജ്വല്ലറിക്കു പിൻഭാഗത്തെ സമുദ്ര ബാറിലെ ജീവനക്കാരനായ ഇയാൾ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.

ഉമ്മറിനെ ആക്രമിച്ചതിനെതിരെ നാട്ടുകാരും സി.പി.എം പ്രവർത്തകരുമടക്കം വ്യാപകമായ പ്രതിഷേധത്തിലായിരുന്നു. പാലക്കാട് പല ഭാഗങ്ങളിൽ ഒളിവിലായിരുന്ന പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.