ബാർ ഡാൻസറെ പീഡിപ്പിച്ച കേസ് ; എഫ്‌ഐആർ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ അപേക്ഷ ഇന്ന് പരിഗണിക്കും

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മുംബൈ: ലൈംഗിക പീഡനക്കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി മുംബൈ കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ജൂലൈ 29 ന് ബിനോയ് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശപ്രകാരം ഡിഎൻഎ പരിശോധനയ്ക്ക് വിധേയനായിരുന്നു. പരിശോധനാ ഫലം രണ്ടാഴ്ചയ്ക്കകം ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറണം എന്നായിരുന്നു കോടതി ഉത്തരവ്. എന്നാൽ ഡിഎൻഎ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഹൈക്കോടതി രജിസ്ട്രാർ വ്യക്തമാക്കുന്നത്.

ഫോറൻസിക്ക് ലാബിൽ നിന്ന് ഇതുവരെ പരിശോധനാ ഫലം കൈമാറിയില്ലെന്ന് ഓഷിവാര പോലീസും അറിയിച്ചു. കഴിഞ്ഞമാസം 27 ന് ഹർജി ഹൈക്കോടതി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും മുൻഗണനാ ക്രമത്തിൽ പരിഗണിക്കേണ്ട കേസുകൾ അധികമായതിനാൽ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group