video
play-sharp-fill

ബാർ നർത്തകിയുടെ കുട്ടിയുടെ പിതൃത്വം: ഡി.എൻ.എ പരിശോധനയെ പേടിച്ചോടി കൊടിയേരിയുടെ പുത്രൻ; ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് ബിനോയ്

ബാർ നർത്തകിയുടെ കുട്ടിയുടെ പിതൃത്വം: ഡി.എൻ.എ പരിശോധനയെ പേടിച്ചോടി കൊടിയേരിയുടെ പുത്രൻ; ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് ബിനോയ്

Spread the love

സ്വന്തം ലേഖകൻ

മുംബൈ: ബാർ നർത്തകിയുടെ കുട്ടിയുടെ പിതൃത്വ പ്രശ്‌നത്തിൽ ഡിഎൻഎ പരിശോധനയെ ഭയന്ന് കൊടിയേരിപുത്രൻ ബിനോയ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്ക് ഡിഎൻഎ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചെങ്കിലും, താൻ ഡി.എൻ.എ പരിശോധനയുമായി സഹകരിക്കില്ലെന്ന നിലപാടാണ് ഇപ്പോൾ ബിനോയ് സ്വീകരിച്ചിരിക്കുന്നത്. ബിഹാർ സ്വദേശിയായ യുവതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ ഡിഎൻഎ പരിശോധന ആവശ്യമാണെന്ന് മുംബൈ പോലീസ് ബിനോയിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് താൻ പരിശോധനയ്ക്ക് തയ്യാറല്ലെന്ന നിലപാട് ബിനോയ് എടുത്തത്. അടുത്ത തിങ്കളാഴ്ച പരിശോധനയ്ക്ക് രക്തസാമ്പിൾ നൽകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ, താൻ സാമ്പിൾ നൽകില്ലെന്ന നിലപാട് കൊടിയേരിയുടെ പുത്രൻ വീണ്ടും ആവർത്തിക്കുന്നുണ്ട്.

തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെയാണ് ബിനോയ് കോടിയേരി ഓഷിവാര പൊലീസ് സ്റ്റേഷനിൽ എത്തിയത്. മുൻകൂർ ജാമ്യവ്യവസ്ഥയനുസരിച്ചാണ് ബിനോയ് കോടിയേരി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി കേസ് അന്വേഷണ നടപടികളുമായി സഹകരിക്കണമെന്നായിരുന്നു കോടതി ജാമ്യത്തിലെ വ്യവസ്ഥ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിനോയ് എത്തുന്നതിന് അര മണിക്കൂർ മുൻപ് അന്വേഷണ ഉദ്യോഗസ്ഥനും പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന വേണമെന്നായിരുന്നു ലൈംഗിക പീഡന പരാതി ഉന്നയിച്ച ബിഹാർ സ്വദേശി യുവതിയുടെ പ്രധാന ആവശ്യം. അതനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥന് ഉചിതമായ തീരുമാനം എടുക്കാമെന്ന് കോടതിയും വ്യക്തമാക്കിയിരുന്നു. ബിനോയ് കോടിയേരിയെ വീണ്ടും പൊലീസ് ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് ഡിഎൻഎ പരിശോധനയ്ക്ക് സന്നദ്ധനാകണമെന്ന് പോലീസ് ആവശ്യപ്പെട്ടത്.

ദുബായ് ഡാൻസ് ബാറിൽ ജീവനക്കാരിയായിരുന്ന ബിഹാർ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ബിനോയ്‌ക്കെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ഈ ബന്ധത്തിൽ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും മുംബൈ പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. 2018 ലാണ് ബിനോയ് വിവാഹിതനാണെന്ന കാര്യം അറിയുന്നതെന്നും അവർ ആരോപിച്ചിരുന്നു. കഴിഞ്ഞമാസം 13നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.