ലോ കോളജുകളില്‍ ട്രാൻസ്ജെൻഡര്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സീറ്റിന് അനുമതി; കോടതിയില്‍ തീരുമാനം അറിയിച്ച്‌ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ

Spread the love

കൊച്ചി: സംസ്ഥാനത്തെ ലോ കോളജുകളില്‍ ട്രാൻസ്ജെൻഡർ വിദ്യാർഥികള്‍ക്ക് പ്രത്യേക സീറ്റിന് അനുമതി.

video
play-sharp-fill

സൂപ്പർന്യുമറിയായി രണ്ട് സീറ്റ് വീതം അനുവദിക്കാൻ തീരുമാനിച്ചതായി ബാർ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഹൈകോടതിയെ അറിയിച്ചു.

ഇതുസംബന്ധിച്ച്‌ തീരുമാനമെടുക്കാൻ നേരത്തേ കോടതി നിർദേശം നല്‍കിയതിനെത്തുടർന്ന് ബാർ കൗണ്‍സില്‍ പ്രത്യേക യോഗം ചേർന്ന് അനുമതി നല്‍കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് ഗവ. ലോ കോളജില്‍ 2025-26 അധ്യയന വര്‍ഷത്തെ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എല്‍എല്‍.ബി കോഴ്സിലെ പ്രവേശനത്തിന് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്ക് സംവരണം ആവശ്യപ്പെട്ട് കോഴിക്കോട് ചൊവായൂര്‍ സ്വദേശി ഈസായ് ക്ലാര നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

2025-26 അക്കാദമിക് വർഷം മൂന്ന്/അഞ്ച് വർഷ എല്‍എല്‍.ബി കോഴ്സുകള്‍ക്ക് രണ്ടുവീതം സീറ്റുകള്‍ ട്രാൻസ്ജെൻഡർ വിഭാഗത്തിനായി ലഭിക്കും. ഹർജി വെള്ളിയാഴ്ച ജസ്റ്റിസ് വി.ജി. അരുണ്‍ വീണ്ടും പരിഗണിക്കും.