ബാറിനുള്ളിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; നാല് പേർ അറസ്റ്റിൽ; പിടിയിലായത് മാടപ്പള്ളി സ്വദേശികൾ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: ബാറിനുള്ളിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേരേ പോലീസ് അറസ്റ്റ് ചെയ്തു.

മാടപ്പള്ളി പെരുമ്പനച്ചി ഭാഗത്ത് കിഴക്കേപുരയ്ക്കൽ വീട്ടിൽ ഹരികുമാർ മകൻ വിഷ്ണു ഹരികുമാർ (അമ്പാടി 22), മാടപ്പള്ളി പെരുമ്പനച്ചി ഭാഗത്ത് മരുതു പറമ്പിൽ വീട്ടിൽ ജോസഫ് മകൻ ബിനു ജോസഫ് (41), മാടപ്പള്ളി മാമൂട് വഴിപ്പടി ഭാഗത്ത് ഓവേലിൽ വീട്ടിൽ സോജൻ മകൻ ബിബിൻ ആന്റണി (25), മാടപ്പള്ളി പെരുമ്പനച്ചി പുന്നാച്ചിറ ഭാഗത്ത് മൂലയിൽ വീട്ടിൽ ടോമി ജോസഫ് മകൻ ബെറ്റോ ടോം (21) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വൈകിട്ട് 8 മണിയോടുകൂടി കറുകച്ചാൽ ടൗൺ ഭാഗത്തുള്ള ആർക്കാഡിയ ബാറിലിരുന്ന് മദ്യപിക്കുകയായിരുന്ന ഇവർ ഉച്ചത്തിൽ സംസാരിച്ച് പരസ്പരം ചീത്തവിളിക്കുകയായിരുന്നു.

ഇത് സമീപ ടേബിളിലിരുന്ന വാകത്താനം പുത്തൻചന്ത സ്വദേശിയായ യുവാവ് നോക്കിയതിലുള്ള വിരോധം മൂലം ഇവർ സംഘം ചേർന്ന് യുവാവിനെ ബിയർ കുപ്പി പൊട്ടിച്ചു കുത്താൻ ശ്രമിക്കുകയും, കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

തലയ്ക്കു സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും,ജില്ലാപോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവരെ പിടികൂടുകയുമായിരുന്നു.

പ്രതികളായ ബിബിൻ ആന്റണിക്കും, വിഷ്ണുവിനും തൃക്കൊടിത്താനത്ത് കേസുകൾ നിലവിലുണ്ട്.

കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ മഹേഷ് കുമാർ കെ എം,എസ് ഐ മാരായ അനിൽകുമാർ ആർ, ജോൺസൺ ആന്റണി, സി.പി.ഓ മാരായ സുരേഷ്, രഞ്ജിത്ത് ,നിയാസ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.