video
play-sharp-fill

ബാറിൽ കസേര നീക്കിയതിനെ ചൊല്ലി തർക്കം;യുവാവിനെ കുത്തി വീഴ്ത്തി

ബാറിൽ കസേര നീക്കിയതിനെ ചൊല്ലി തർക്കം;യുവാവിനെ കുത്തി വീഴ്ത്തി

Spread the love

സ്വന്തം ലേഖകൻ

 

പെരിന്തൽമണ്ണ: വാക്കുതർക്കത്തെത്തുടർന്ന് ബാറിനു പുറത്ത് പ്രവാസി യുവാവ് കുത്തേറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയിൽ. പട്ടിക്കാട് കല്ലുവെട്ടി വീട്ടിൽ മുഹമ്മദ് ഇസ്ഹാഖ്(37) ആണ് മരിച്ചത്. അവധി കഴിഞ്ഞ് ജിദ്ദയിലേക്കു മടങ്ങാനിരിക്കെയാണു മരണം. കുത്തേറ്റ പട്ടിക്കാട് ചേരിയത്ത് ജസീമി(27)നെയാണു ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാറിൽ വെച്ച് കസേര നീക്കിയിട്ടതുമായി ബന്ധപ്പെട്ട് മറ്റൊരു സംഘവുമായുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. രാത്രി പത്തരയോടെ പട്ടാമ്പി റോഡിലെ സബ്രീന ബാറിന് സമീപത്താണു സംഭവം. സംഘർഷാവസ്ഥയുണ്ടായതോടെ ഇവരെ ബാറിൽ നിന്നു ജീവനക്കാർ പുറത്താക്കി.തുടർന്ന് റോഡിൽ വച്ചായിരുന്നു കുത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. വൈകിട്ട് കബറടക്കി. ഭാര്യ: ഹസ്നത്ത്. മക്കൾ: ജിഹ ഫാത്തിമ, ആയിഷ ജൽവ, ജിൽബ, മുഹമ്മദ് അയാൻ.