video
play-sharp-fill

തനിക്ക് പറ്റിയ അബദ്ധം; ഇടതു സര്‍ക്കാരിനെ വിവാദത്തില്‍ നിന്നും ഊരിയെടുക്കാൻ അനിമോന്റെ സന്ദേശം; വിശദീകരണത്തില്‍  ഉറച്ചു നിന്നാല്‍ അന്വേഷണം അപ്രസക്തമാകും; മലക്കം മറിഞ്ഞ് ബാർ ഉടമകളുടെ സംഘടന;  ബാര്‍ കോഴയിലെ ക്രൈംബ്രാഞ്ച് കേസ് ‘രാജി’യാകും; യൂറോപ്യൻ പര്യടനം കഴിഞ്ഞ് എക്‌സൈസ് മന്ത്രി എം ബി രാജേഷ് എത്തുക ‘കോഴയില്ലാ’ കേരളത്തിലേക്ക്….!

തനിക്ക് പറ്റിയ അബദ്ധം; ഇടതു സര്‍ക്കാരിനെ വിവാദത്തില്‍ നിന്നും ഊരിയെടുക്കാൻ അനിമോന്റെ സന്ദേശം; വിശദീകരണത്തില്‍ ഉറച്ചു നിന്നാല്‍ അന്വേഷണം അപ്രസക്തമാകും; മലക്കം മറിഞ്ഞ് ബാർ ഉടമകളുടെ സംഘടന; ബാര്‍ കോഴയിലെ ക്രൈംബ്രാഞ്ച് കേസ് ‘രാജി’യാകും; യൂറോപ്യൻ പര്യടനം കഴിഞ്ഞ് എക്‌സൈസ് മന്ത്രി എം ബി രാജേഷ് എത്തുക ‘കോഴയില്ലാ’ കേരളത്തിലേക്ക്….!

Spread the love

കൊച്ചി: ബാർ ഉടമകളുടെ ആ യോഗത്തില്‍ നടന്നത് എന്ത്? തൊടുപുഴ അനിമോന്റെ ശബ്ദ രേഖ ചർച്ചയായതിന് പിന്നാലെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.

അനിമോനെ പ്രതിയാക്കി കേസ് അന്വേഷിക്കുമെന്നാണ് സൂചന. അതിനിടെ ബാർ കോഴയുമായി ബന്ധപ്പെട്ട് പറഞ്ഞത് എന്തെന്നതില്‍ അനിമോൻ വ്യക്തത വരുത്തിയതായും വിവരം പുറത്തു വന്നു.

അനിമോൻ ബാർ ഉടമകള്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് വിശദീകരണമുള്ളത്. ഈ വിശദീകരണത്തില്‍ അനിമോൻ ഉറച്ചു നിന്നാല്‍ അന്വേഷണം അപ്രസക്തമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസോസിയേഷൻ നേതാവ് സുനില്‍കുമാറിനെ അനിമോൻ തള്ളി പറയുന്നു. എന്നാല്‍ ഡ്രൈഡേ പിൻവലിക്കാൻ വേണ്ടിയാണ് പണപ്പിരിവെന്ന വാദം അനിമോൻ തള്ളി പറയുന്നു. തനിക്ക് പറ്റിയ അബദ്ധമാണ് ഇതെന്ന് അനിമോൻ വിശദീകരിക്കുന്നു

ബാർ കോഴ വിവാദത്തില്‍ മലക്കം മറിയുകയാണ് ബാർ ഉടമകളുടെ സംഘടന. ഇതു തന്നെയാണ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷൻ വൈസ് പ്രസിഡന്റ് അനിമോന്റെ പുതിയ പ്രസ്താവനയിലുമുള്ളത്. പണം പിരിക്കാൻ ആവശ്യപ്പെട്ടത് സംഘടനയ്ക്ക് കെട്ടിടം വാങ്ങാനെന്നാണ് അനിമോന്റെ പുതിയ വിശദീകരണം.

സംഘടനയിലെ അംഗങ്ങളോട് എന്ന ആമുഖത്തില്‍ തുടങ്ങുന്ന ദീർഘമായ വാട്‌സ് ആപ്പ് സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. സന്ദേശത്തില്‍ ഓഡിയോ തെറ്റിദ്ധാരണ ഉണ്ടാക്കിയതില്‍ അനിമോൻ ഖേദം പ്രകടിപ്പിച്ചു. തന്റെ ഓഡിയോ എല്‍ഡിഎഫിനും സർക്കാരിനുമെതിരെ ആരോപണത്തിന് ഇടയാക്കിയെന്നും ഒളിവില്‍ അല്ലെന്നും അനിമോൻ വിശദീകരിച്ചു.

എക്‌സൈസ് മന്ത്രി എംബി രാജേഷിന്റെ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. എക്‌സൈസ് മന്ത്രി പരാതി കൊടുത്ത ശേഷം വിദേശത്തേക്കും പോയി. കുടുംബ സമേതം യൂറോപ്യൻ യാത്ര കഴിഞ്ഞ് രാജേഷ് എത്തുമ്പോള്‍ ബാർ കോഴയിലെ കേസ് തന്നെ അപ്രസക്തമാകുന്ന തരത്തിലാണ് അനിമോന്റെ വിശദീകരണം എത്തുന്നത്.