play-sharp-fill
ബാറുടമകളുടെ സംഘടനയുടെ ന്യായീകരണം പച്ചക്കള്ളം….! കെട്ടിടത്തിന് വേണ്ടി പിരിച്ചത് ഒരു ലക്ഷം രൂപ വീതം; പിരിവ് ലഭിച്ചത് മാസങ്ങള്‍ക്ക് മുൻപ്; 472 പേരില്‍ നിന്ന് ബാറുടമകള്‍ പിരിച്ചത് നാലരക്കോടി;  അനിമോൻ പറഞ്ഞ രണ്ടര ലക്ഷത്തിന്റെ കണക്ക് ബാര്‍കോഴക്കുള്ള വഴി തന്നെ…!

തിരുവനന്തപുരം: ബാർകോഴ വിവാദം സർക്കാറിനെ പ്രതിരോധത്തില്‍ ആക്കിയപ്പോള്‍ ബാറുടമകള്‍ വിശദീകരിച്ചത് അനിമോൻ പറഞ്ഞ ആ രണ്ടര ലക്ഷത്തിന്റെ കണക്ക് കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ടാണ് എന്നായിരുന്നു.

എന്നാല്‍, ആ പറഞ്ഞത് കള്ളക്കഥയാണെന്നാണ് തെളിവുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്ന കാര്യം. കെട്ടിട നിർമ്മാണത്തിനായി ബാറുടമകള്‍ പണം പിരിച്ചു എന്നത് ശരിയാണ്. അത് ഒരു ലക്ഷം രൂപ വീതമായിരുന്നു.

472 പേരില്‍ നിന്നായി നാലരക്കോടി രൂപയാണ് പിരിച്ചത്. ഈ പണപ്പിരവ് നേരത്തെ തന്നെ നടന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം നല്‍കിയവരുടെ വിശദാംശങ്ങള്‍ ഏപ്രില്‍ ഒന്നിന് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ഇട്ടു. അപൂർവം ചില ബാറുഉടമകള്‍ 50000 രൂപവെച്ചും പിരിവ് നല്‍കിയിട്ടുണ്ട്.

എറണാകുളം ജില്ലയില്‍ നിന്ന് മാത്രം ഒരുകോടിയലധികം രൂപയാണ് പിരിച്ചെടുത്തത്. ഇതിന് ശേഷമാണ് മദ്യനയം തങ്ങള്‍ക്ക് അനുകൂലമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങള്‍ നടന്നതും. അതിന് വേണ്ടിയാണ് അനിമോൻ പറഞ്ഞ ശബ്ദരേഖയിലെ രണ്ടര ലക്ഷം എന്നത് വ്യക്തമാകുകയാണ്.