വനിതാ കക്ഷിയോട് അപമര്യാദയായി പെരുമാറി; ചവറ കുടുംബ കോടതി ജഡ്ജിക്ക് കൊല്ലത്തേക്ക് സ്ഥലം മാറ്റം

Spread the love

കൊല്ലം: കൊല്ലത്ത് വനിതാ കക്ഷിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കുടുംബ കോടതി ജഡ്ജിക്ക് സ്ഥലം മാറ്റം. ചവറ കുടുംബ കോടതിയിലെ ജഡ്ജിയെ ആണ് ഹൈക്കോടതി ഇടപെട്ട് കൊല്ലം എംഎസിടി കോടതിയിലേക്ക് മാറ്റിയത്. അതേസമയം ആരോപണ വിധേയനായ ജഡ്ജിയുടെ നിയമനത്തിൽ കൊല്ലത്ത് ബാർ അസോസിയേഷനിൽ അമർഷം പുകയുകയാണ്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 19നാണ് തന്‍റെ ചേമ്പറിൽ എത്തിയ വനിതാ കക്ഷിയോട് ജഡ്ജി അപമര്യാദയായി പെരുമാറിയെന്ന പരാതി ഉയർന്നത്. തുടർന്ന് യുവതി ജില്ലാ ജഡ്ജിക്ക് നൽകിയ പരാതി പിന്നീട് ഹൈക്കോടതിക്ക് കൈമാറുകയായിരുന്നു. പിന്നാലെ 20 ആം തീയതി ജഡ്ജിയെ സ്ഥലം മാറ്റി. പരാതിയിൽ ഹൈക്കോടതി അന്വേഷണം തുടരുകയാണ്.