
ചങ്ങനാശ്ശേരി: ചങ്ങനാശേരി നഗരസഭ പരിധിയിലെ അറുപത് ഗ്രൗണ്ടില്‍ ബന്ദിപ്പൂവ് കൃഷി ആരംഭിക്കാൻ ഒരുങ്ങുന്നു.
ഓണക്കാലത്ത് പൂവ് വിപണിയിൽ എത്തിച്ച് വില്പന നടത്തുകയാണ് പ്രധാന ലക്ഷ്യം .
ചങ്ങനാശേരി നഗരസഭ, കൃഷിഭവന്‍, അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്തമായ ശ്രമഫലമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ തൈനടീല്‍ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30ന് നഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരൻ നിർവഹിക്കും. വൈസ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ് പരിപാടിയില്‍ അധ്യക്ഷനാവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group