ബാങ്കുകൾ ഇന്ന് പ്രവർത്തിക്കും; നാളെയും മറ്റന്നാളും അവധി

Spread the love


സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: തുടർച്ചയായ മൂന്ന് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും. എന്നാൽ നാളെയും മറ്റന്നാളും ബാങ്കുകൾ അവധിയായിരിക്കും. ബാങ്കുകളിൽ നല്ല തിരക്കനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ഇടപാടുകൾ നേരത്തെയാക്കുന്നതാണ് നല്ലതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.

ചൊവ്വാഴ്ച ക്രിസ്മസ് അവധി പ്രമാണിച്ചും 26ന് പണിമുടക്ക് നടക്കുന്നതിനാലുമാണ് വീണ്ടും അവധി വരുന്നത്. ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയാ ബാങ്ക് എന്നിവയെ ലയിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെയാണ് 26ലെ പണിമുടക്ക്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ വേജ് സെറ്റിൽമെന്റിനെതിരെയായിരുന്നു വെള്ളിയാഴ്ചത്തെ പണിമുടക്ക്. ഇതിന് പിന്നാലെ നാലാം ശനി അവധി വന്നതോടെയാണ് എടിഎമ്മുകൾ ഉൾപ്പടെ കാലിയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group