ഉത്തർപ്രദേശില്‍ ബാങ്ക് കൊള്ളയടിച്ച്‌ 85 ലക്ഷം കവർന്ന രാജ്യാന്തര മോഷ്ടാവ് കൊച്ചിയില്‍ പിടിയില്‍.

Spread the love

കൊച്ചി:രാജ്യാന്തര മോഷ്ടാവ് കൊച്ചിയില്‍ പിടിയില്‍. ഉത്തർപ്രദേശില്‍ ബാങ്ക് കൊള്ളയടിച്ച്‌ 85 ലക്ഷം കവർന്ന റിസാകത്ത് ആണ് പിടിയിലായത്.
ലോഡ്ജില്‍ നിന്നാണ് ഉത്തർപ്രദേശ് പോലീസ് ഇയാളെ പിടികൂടിയത്.

video
play-sharp-fill

ഡിസംബർ 15 നാണ് ഇയാള്‍ ലക്‌നൗ ഹൈവേയില്‍ വെച്ച്‌ ബാങ്കിലേക്ക് കൊണ്ടുപോയ 85 ലക്ഷം രൂപ ഇയാളും മറ്റ് അഞ്ചുപേരും കൂടി കൊള്ളയടിച്ചത്. കവർച്ചയ്ക്ക് ശേഷം സംഘം പല സ്ഥലങ്ങളിലേക്കായി കടന്നുകളയുകയായിരുന്നു.

പിന്നീട് ഉത്തർപ്രദേശ് പൊലീസ് ഇവരുടെ മൊബൈല്‍ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി എറണാകുളത്ത് ഉണ്ടെന്ന് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളത്തെ ഇൻഡിഗോ ലോഡ്ജില്‍ നിന്നാണ് ഇയാളെ ഉത്തർപ്രദേശ് പൊലീസ് നേരിട്ടെത്തിയാണ് അറസ്റ്റ് ചെയ്തത്. ഇയാളാണ് കൊള്ളയ്ക്ക് നേത്യത്വം നല്കിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ ഉത്തർപ്രദേശിലേക്ക് തന്നെ കൊണ്ടുപോകും.