5468 രൂപ അയയ്ക്കേണ്ടതിന് പകരം 54681 രൂപ അയച്ച് ബാങ്ക് അധികൃതർ: തെറ്റ് പറ്റിയത് ബാങ്കിന്: പണി കിട്ടിയത് കൂടുതൽ കിട്ടിയ പണം തിരികെ നൽകിയ  ഇൻഷ്വറൻസ് കമ്പനിക്ക്: കോട്ടയത്തെ ബാങ്കിനുണ്ടായ വീഴ്ചയും പിന്നീടുണ്ടായ സംഭവങ്ങളും ഇങ്ങനെ

Spread the love

കോട്ടയം: ബാങ്കുകൾ അറിയാതെ സൈബർ തട്ടിപ്പുകാർ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുന്നത് നിത്യസംഭവമാണ്. ഇത്തരം സംഭവങ്ങളിൽ പണം നഷ്ടപ്പെട്ടവർ പരാതിപ്പെട്ടാൽ ബാങ്ക് കൈയൊഴിയും. ഇവിടെ ബാങ്കിന്റെ കൈപ്പിഴയിൽ കൂടുതൽ പണം മറ്റൊരു അക്കൗണ്ടിലേക്ക് പോയി. പണം കിട്ടിയവർ തിരികെ നൽകി മാതൃക കാട്ടി. എങ്കിലും കൈപ്പിഴ പറ്റിയ ബാങ്കുകാർ പ്രതികാര നടപടി സ്വീകരിക്കുന്നു എന്ന് പരാതി.

ഒരു ഇൻഷ്വറൻസ് കമ്പനിക്കാണ് ഇപ്പോൾ പണി കിട്ടിയിരിക്കുന്നത്.ഇൻഷുറൻസ് അഡ്വൈസർ ആയ എംപി രമേഷ് കുമാർ ഈ സംഭവം വിവരിക്കുന്നു:
കോട്ടയത്തെ സതേൺ സ്റ്റോഴ്സ് ഉടമ തൻറെ വാഹനത്തിൻറെ ഇൻഷുറൻസ് തുക രൂപ 5468രൂപ. ഓറിയന്റ് ഇൻഷുറൻസ് അയക്കുന്നതിന് ചെക്കും ചെല്ലാനും എഴുതി കോട്ടയത്തെ സൗത്ത് ഇന്ത്യൻ ബാങ്കിൽ നൽകി. അവർ തെറ്റായി 54 681 രൂപ പാർട്ടിയുടെ അക്കൗണ്ടിൽ നിന്നും ഇൻഷുറൻസ് കമ്പനിക്ക് നൽകി.

ഇൻഷുറൻസ് കമ്പനി മാനേജർ ഉടൻ തന്നെ ഇൻഷുറൻസ് അഡ്വൈസർ ആയ എംപി രമേഷ് കുമാറിനെ വിവരമറിയിക്കുകയും അദ്ദേഹം പോളിസി ഉടമയുമായി ബന്ധപ്പെട്ട് ഉടൻതന്നെ ബാങ്കിന് പണം തിരികെ നൽകുകയും ചെയ്തു.. എന്നാൽ ബാങ്ക് അധികൃതർ തങ്ങൾക്ക് പറ്റിയ തെറ്റ് മറച്ചുവയ്ക്കുന്നതിനായി ഓറിയന്റ് ഇൻഷുറൻസ് കമ്പനിയുടെ അക്കൗണ്ടിൽ ലീൻ ഏർപ്പെടുത്തി .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഒരു മാസമായി ബാങ്ക് അധികൃതരുമായി പലതവണ ബന്ധപ്പെട്ടെങ്കിലും വളരെ മോശമായ പ്രതികരണമാണ് ഉണ്ടായത്. തുടർന്ന് ലയൺസിന്റെ പബ്ലിക് റിലേഷൻ ഓഫീസർ കൂടിയായ എംപി രമേശ് കുമാർ ബാങ്കിൻറെ ഉന്നത അധികാരികളുമായി ബന്ധപ്പെട്ടപ്പോൾ ആണ് ബാങ്ക് ലീൻ മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാമെന്നു പറഞ്ഞത്. എന്നാൽ ഇപ്പോഴും നടപടി സ്വീകരിച്ചിട്ടില്ല.. തങ്ങൾക്ക് തെറ്റായി വന്ന പണം ഉടമയെ കണ്ടെത്തി ബാങ്കിനു തിരിച്ചു നൽകിയിട്ടും ഇൻഷുറൻസ് കമ്പനിയെയും ഇൻഷുറൻസ് അഡ്വൈസർ ആയ എം പി രമേഷ് കുമാറിനെയും ബുദ്ധിമുട്ടിച്ചതിനെതിരെ ബാങ്കിൻറെ ഉന്നത അധികാരികൾക്ക് പരാതി നൽകിയിരിക്കുകയാണ്.

കോട്ടയം ഓറിയന്റ് ഇൻഷുറൻസ് കമ്പനിയുടെ 54681 രൂപ തങ്ങളുടെ ബാങ്ക് ആയ ബാങ്ക് ഓഫ് ബറോഡയിൽ നിന്നും പിൻവലിക്കാൻ പറ്റാത്ത സ്ഥിതിയാണ് ഇപ്പോൾ. 30 ദിവസം ആയിട്ടും ഇതേവരെ ബാങ്ക് അധികൃതർ ബന്ധപ്പെടുന്നില്ല.

കോടിക്കണക്കിന് രൂപയുടെ സൈബർ തട്ടിപ്പ് ബാങ്ക് വഴി നടക്കുമ്പോഴും അതിനെതിരെ പ്രതികരിക്കാതെ സത്യസന്ധമായി പണം തിരികെ കൊടുത്ത ഓറിയന്റ് ഇൻഷുറൻസ് കമ്പനിയെ അപമാനിച്ച ബാങ്ക് അധികൃതരുടെ നടപടി തികച്ചും തെറ്റാണന്ന് രമേഷ് കുമാർ പറഞ്ഞു.