play-sharp-fill
ബാങ്കുകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ച് ആർ ബി ഐ

ബാങ്കുകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ച് ആർ ബി ഐ

സ്വന്തം ലേഖകൻ
തിരുവനന്തപുരം : ബാങ്കുകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ച് ആർ ബി ഐ. ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള വ്യാപാര വിപണികളുടെ പ്രവര്‍ത്തന സമയം പരിഷ്കരിച്ചതിനൊപ്പമാണ് ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തിലും ഭേദഗതി വരുത്തിയിരിക്കുന്നത്.

2022 ഏപ്രില്‍ 18 മുതലാണ് ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയത്. ഇങ്ങനെ വരുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ബാങ്കുകളുടെ സേവനം ഒരു മണിക്കൂര്‍ അധികമായി ലഭിക്കും.


കോവിഡ് 19 പടര്‍ന്നുപിടിച്ചതോടെയാണ് ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മുന്‍പ് മാറ്റം വരുത്തിയത്. കോവിഡ് കേസുകള്‍ വര്‍ധിച്ചതോടുകൂടി ബാങ്കുകളുടെ പ്രവര്‍ത്തന സമയം വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ നിലവില്‍ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുറയുകയും യാത്ര നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതും ഓഫീസുകളുടെ പ്രവര്‍ത്തന സമയം സാധാരണ നിലയിലാകാന്‍ തുടങ്ങിയതുമാണ് ബാങ്കിങ് സമയം വീണ്ടും പരിഷ്കരിക്കാനുള്ള കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, റിസര്‍വ് ബാങ്ക് തങ്ങളുടെ നിയന്ത്രിത വിപണികളുടെ വ്യാപാര സമയം ഏപ്രില്‍ 18 മുതല്‍ രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെയായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൊവിഡിന് മുന്‍പ് രാവിലെ 9 മണി മുതല്‍ വ്യാപാരം ആരംഭിക്കുമായിരുന്നു. എന്നാല്‍ കോവിഡ് അതി രൂക്ഷമായി പടര്‍ന്നുപിടിക്കുകയും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്യ്തതോടു കൂടി വ്യാപാര സമയം മാറ്റുകയായിരുന്നു.

കോവിഡ്-19 ഉയര്‍ത്തുന്ന അപകട സാധ്യതകള്‍ കണക്കിലെടുത്താണ് 2020 ഏപ്രില്‍ 7 മുതല്‍ റിസര്‍വ് ബാങ്ക് നിയന്ത്രിക്കുന്ന വിവിധ വിപണികളുടെ ട്രേഡിംഗ് സമയം ഭേദഗതി ചെയ്തിട്ടുണ്ടായിരുന്നത്. തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ലഘൂകരിച്ച്‌ വ്യാപാര സമയം. 2020 നവംബര്‍ 9 മുതല്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയുള്ള പ്രവര്‍ത്തന സമയം മാറ്റിയിട്ട് രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെയുള്ള സമയമായിരിക്കും ഇനി മുതല്‍ എന്ന ആര്‍ബിഐ അറിയിച്ചിരുന്നു