
ബാങ്ക് ഓഫ് മഹാരാഷ്ട്ര: 350 ഓഫിസർ
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ സ്പെഷലിസ്റ്റ് ഓഫിസർ അവസരം. വിവിധ തസ്തികകളിലായി 350 ഒഴിവ്. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.തസ്തിക: ഡപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ, ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ എന്നീ തസ്തികകളിലേക്കാണു തിരഞ്ഞെടുപ്പ്. സ്കെയിൽ II, III, IV, V, VI വിഭാഗങ്ങളിലാണ് ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവസരം
വിഭാഗം, ഒഴിവ്:

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഐടി/ഡിജിറ്റൽ ബാങ്കിങ്/ഐടി സെക്യൂരിറ്റി/ഐഎസ് ഓഡിറ്റ്/സിഐഎസ്ഒ സെൽ (110 ഒഴിവ്), ക്രെഡിറ്റ് (100), ഇന്റഗ്രേറ്റഡ് റിസ്ക് മാനേജ്മെന്റ് (40), ട്രഷറി/ ഇന്റർനാഷനൽ ബിസിനസ് (35), ലീഗൽ (20), ചാർട്ടേഡ് അക്കൗണ്ടന്റ് (16), ഫിനാൻഷ്യൽ മാനേജ്മെന്റ് ആൻഡ് അക്കൗണ്ട്സ് (6), മാർക്കറ്റിങ് ആൻഡ് പബ്ലിസിറ്റി (1).
അപേക്ഷാഫീസ്: 1,000 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു 100 രൂപ. ഓൺലൈനായി ഫീസടയ്ക്കാം.
ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിനും: www.bankofmaharashtra.in
IOB: 127 ഓഫിസർ
ഇന്ത്യൻ ഓവർസീസ് ബാങ്കിൽ സ്പെഷലിസ്റ്റ് കേഡർ ഓഫിസർ തസ്തികയിൽ 127 ഒഴിവ്. ഒക്ടോബർ 3 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവിധ വിഭാഗങ്ങളിൽ എംഎംജിഎസ് –2, എംഎംജിഎസ്–3 കേഡറുകളിലാണു നിയമനം. ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. മാനേജർ (ഐടി) തസ്തികയിൽ മാത്രം 41 ഒഴിവുകളുണ്ട്. ഓൺലൈൻ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിനും: www.iob.in
RBI: 120 ഓഫിസർ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ തസ്തികയിൽ 120 ഒഴിവ്. സെപ്റ്റംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്‌തികയും ഒഴിവും: ∙ഓഫിസർ ഗ്രേഡ് ബി–ജനറൽ: 83.
∙ഓഫിസർ ഗ്രേഡ് ബി–ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് പോളിസി റിസർച്: 17.
∙ഓഫിസർ ഗ്രേഡ് ബി–ഡിപ്പാർട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ്: 20
∙യോഗ്യത: ഓഫിസർ ഗ്രേഡ് ബി–ജനറൽ: 60% മാർക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 50%) ബിരുദം/തത്തുല്യം. അല്ലെങ്കിൽ 55% മാർക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും പാസ് മാർക്ക്) പിജി ബിരുദം/തത്തുല്യം.
മറ്റു തസ്തികകളിൽ, ബന്ധപ്പെട്ട വിഭാഗങ്ങളിലെ പിജി ബിരുദം, അനുബന്ധ യോഗ്യതകളുള്ളവർക്കാണ് അവസരം.
∙ശമ്പളം: 78,450–141,600
∙പ്രായം: 2025സെപ്റ്റംബർ ഒന്നിന് 21–30. ഒബിസിക്കു മൂന്നും പട്ടികവിഭാഗത്തിന് അഞ്ചും വർഷം ഇളവ്. മറ്റ് ഇളവുകൾക്കു വിജ്ഞാപനം കാണുക.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ (രണ്ടു ഘട്ടം), ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ. ഓഫിസർ–ജനറൽ പ്രിലിമിനറി ഓൺലൈൻ പരീക്ഷ ഒക്ടോബർ 18നും മറ്റുള്ളവ പരീക്ഷ ഒക്ടോബർ 19 നും നടത്തും.കണ്ണൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ ഓഫിസർ ഗ്രേഡ് ബി–ജനറൽ പ്രിലിമിനറി പരീക്ഷാകേന്ദ്രമുണ്ട്. മറ്റു തസ്തികകളുടെ പ്രിലിമിനറി പരീക്ഷയ്ക്കു കൊച്ചിയും തിരുവനന്തപുരവും കേന്ദ്രങ്ങളാണ്. ആദ്യഘട്ട പരീക്ഷ ജയിക്കുന്നവർക്ക് ഒബ്ജെക്ടീവ് ആൻഡ് ഡിസ്‌ക്രിപ്‌റ്റീവ് പരീക്ഷ നടത്തും.
∙അപേക്ഷാ ഫീസ്: ജനറൽ, ഒബിസി വിഭാഗത്തിന് ഓഫിസർ ഗ്രേഡ് ബി തസ്തികകളിലേക്ക് 850 രൂപ. പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്ക് 100 രൂപ. ആർബിഐ ജീവനക്കാർക്കു ഫീസ് വേണ്ട. ഫീസ് ഓൺലൈനായി അടയ്ക്കണം.
ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിനും: www.rbi.org.in
SBI: 122 ഒാഫിസർ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗത്തിൽ 122 ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. ഒക്ടോബർ 2 വരെ ഓൺലൈനായി അപേക്ഷിക്കാം.
മാനേജർ, ഡപ്യൂട്ടി മാനേജർ തസ്തികകളിലാണ് ഒഴിവ്. ക്രെഡിറ്റ് അനലിസ്റ്റ് (63 ഒഴിവ്), പ്രോഡക്ട്സ് ഡിജിറ്റൽ പ്ലാറ്റ്ഫോം (34 ഒഴിവ്) വിഭാഗങ്ങളിലാണു മാനേജർ അവസരം. മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ–3 വിഭാഗം തസ്തികയാണ്. പ്രോഡക്ട്സ്–ഡിജിറ്റൽ പ്ലാറ്റ്ഫോം (25 ഒഴിവ്) വിഭാഗത്തിലാണു ഡപ്യൂട്ടി മാനേജർ അവസരം. മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ–2 വിഭാഗം തസ്തികയാണിത്. ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഇന്റർവ്യൂ നടത്തും. www.bank.sbi, www.sbi.co.in