ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് ആവാം; ഇന്ത്യയിലുടനീളമുള്ള 750 ഒഴിവുകൾ

Spread the love

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഇന്ത്യയിലുടനീളമുള്ള 750 അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ iob.in വഴി ഇന്ന്, 2025 ഓഗസ്റ്റ് 10 മുതല്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.

video
play-sharp-fill

അപ്രന്റീസ് തസ്തികയിലേക്ക് എങ്ങനെ അപേക്ഷിക്കാം?

ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ iob.in സന്ദര്‍ശിക്കുക.
ഹോംപേജില്‍, ‘Engagement of Apprentices’ എന്ന ലിങ്കിന് അടുത്തുള്ള ‘Apply Online’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഒരു പുതിയ ലിങ്ക് തുറന്നുവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘Career Opportunities’ എന്ന വിഭാഗത്തിന് കീഴില്‍, ‘Apprentice Opportunities’ എന്നതില്‍ ക്ലിക്ക് ചെയ്ത ശേഷം ‘Indian Overseas Bank’ തിരഞ്ഞെടുക്കുക.

തുടര്‍ന്ന്, 2025 ഓഗസ്റ്റ് 8 തീയതിയിലുള്ള വിജ്ഞാപനത്തില്‍ ക്ലിക്ക് ചെയ്യുക.
‘Click Here To Apply’ എന്നതില്‍ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍, പ്രാദേശിക ഭാഷ എഴുതുന്നതിനും സംസാരിക്കുന്നതിനും വായിക്കുന്നതിനുമുള്ള കഴിവ്, അക്കാദമിക് യോഗ്യതകള്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കുക.
തസ്തികയിലേക്കുള്ള രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി ‘submit’ ക്ലിക്ക് ചെയ്ത് ഫീസ് അടയ്ക്കുക.

ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം. ഓഗസ്റ്റ് 24-ന് പരീക്ഷ നടത്താന്‍ താത്കാലികമായി തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥി ഇന്ത്യന്‍ പൗരനായിരിക്കണം, കൂടാതെ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം.

ജനറല്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം (EWS) എന്നിവയില്‍ വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 20 വയസ്സും പരമാവധി 28 വയസ്സുമാണ് പ്രായപരിധി. പട്ടികജാതി (SC), പട്ടികവര്‍ഗ്ഗം (ST), മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (OBC), ഭിന്നശേഷിക്കാര്‍ (PwBd) എന്നിവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കുന്നതാണ്.

തിരഞ്ഞെടുപ്പ് പ്രക്രിയ

ഓണ്‍ലൈന്‍ ഒബ്ജക്റ്റീവ് പരീക്ഷയുടെയും പ്രാദേശിക ഭാഷാ പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ പരീക്ഷയില്‍ ജനറല്‍ അവയര്‍നസ്, ജനറല്‍ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആന്‍ഡ് റീസണിംഗ് ആപ്റ്റിറ്റിയൂഡ്, കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ വിഷയ പരിജ്ഞാനം എന്നിവ ഉള്‍പ്പെടും

ഓരോ വിഷയത്തിനും 25 ചോദ്യങ്ങള്‍ വീതമുണ്ടാകും, ഓരോ ചോദ്യത്തിനും 1 മാര്‍ക്ക് വീതമായിരിക്കും.