
പുതുവർഷത്തില്‍ മാറ്റങ്ങളുമായി ബാങ്കിങ്ങ് നിയമങ്ങള്‍. ഇപിഎഫ്‌ഓ 3.0 നവീകരണത്തോടെ പ്രൊവിഡന്‍റ് ഫണ്ട് എടിഎം വഴി എളുപ്പത്തില്‍ പിൻവലിക്കാനാകും.
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ ഉണ്ടാകുന്ന ഫലങ്ങളും ഡിജിറ്റല്‍ പണമിടപാടുകളില്‍ തട്ടിപ്പ് ഒഴിവാക്കാൻ ആര്‍ബിഐയുടെ മാർഗനിർദേശങ്ങളും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
ഇപിഎഫ്‌ഒ 3.0: എടിഎം, യുപിഐ വഴി പിൻവലിക്കല്‍ എളുപ്പമാകും

Whatsapp Group 1 | Whatsapp Group 2 |Telegram Group
2026 മാർച്ചില്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഇപിഎഫ്‌ഒ 3.0 നവീകരണം പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) പിൻവലിക്കല്‍ എളുപ്പമാക്കും. പുതിയ സംവിധാനം വഴി പിഎഫ് അക്കൗണ്ട് ബാങ്ക് അക്കൗണ്ട് പോലെ കൈകാര്യം ചെയ്യാനാകും. പിഎഫ് ഉള്ളവർക്ക് പ്രത്യേക കാർഡുകള്‍ നല്‍കും, ഇതിന്റെ സഹായത്തോടെ പിഎഫ് ബാലൻസിന്റെ 75% വരെ എടിഎമ്മില്‍ നിന്നും നേരിട്ട് പിൻവലിക്കാം. പിഎഫ് അക്കൗണ്ട് യുപിഐയുമായി ബന്ധിപ്പിക്കാനും കഴിയും, അതിനാല്‍ അപേക്ഷയോ തൊഴിലുടമയുടെ അനുമതിയോ ഇല്ലാതെ തന്നെ പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം.
തൊഴില്‍ ഇല്ലാതായാല്‍ പിഎഫ് ബാലൻസിന്റെ 75% ഉടനടി പിൻവലിക്കാം. പഴയ നിയമപ്രകാരം വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പിഎഫ് ബാലൻസിന്റെ 50% വരെ മാത്രം, കുറവായ സേവന വർഷങ്ങള്‍ കഴിഞ്ഞ് മാത്രമേ പിൻവലിക്കാനാവുമായിരുന്നുള്ളൂ. പുതിയ നിയമപ്രകാരം, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് 10 തവണ വരെ, വിവാഹ ആവശ്യങ്ങള്‍ക്ക് 5 തവണ വരെ പിഎഫ് പണം പിൻവലിക്കാവുന്നതാണ്.
പാൻ കാർഡ് – ആധാർ ബന്ധം നിർബന്ധം
2026 ജനുവരി 1 മുതല്‍ ആധാറുമായി ബന്ധിപ്പിക്കാത്ത PAN കാർഡുകള്‍ അസാധുവായിരിക്കും. അതുകൊണ്ട് പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതോ, വലിയ തുക നിക്ഷേപിക്കുന്നതോ തടസ്സപ്പെടും. പാൻ കാർഡ് അസാധുവായാല്‍ 1000 രൂപ പിഴ അടയ്ക്കേണ്ടി വരും.
ഡിജിറ്റല്‍ ബാങ്കിംഗ് സുരക്ഷാ മാർഗനിർദേശം
RBI പുതിയ മാർഗനിർദേശപ്രകാരം, ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ നല്‍കാൻ ബാങ്കുകള്‍ ഉപഭോക്താവില്‍ നിന്ന് വ്യക്തമായ സമ്മതം വാങ്ങണം. ഉപഭോക്താവ് തെരഞ്ഞെടുക്കാത്ത സർവീസ് ലഭിക്കാനാകില്ല. 2026 മുതല്‍ സൈബർ തട്ടിപ്പുകള്‍ തടയാൻ ഡിജിറ്റല്‍ ബാങ്കിംഗ് സെക്യൂരിറ്റി ഫ്രെയിംവർക്ക് നിലവില്‍ വരും. വലിയ തുക കൈമാറ്റത്തിന് ബയോമെട്രിക്, ഡിജിറ്റല്‍ സിഗ്നേച്ചർ പരിശോധനകള്‍ നിർബന്ധമായിരിക്കും. അസാധാരണ ഇടപാടുകള്‍ നിരീക്ഷിക്കാനും ടാക്സ് ഓഡിറ്റില്‍ ഉള്‍പ്പെടുത്താനും സംവിധാനം ഉണ്ടായിരിക്കും.
എടിഎം ഫീസ്, ഇടപാട് പരിധികള്‍
2025 മെയ് മുതല്‍ പ്രാബല്യത്തിലുള്ള എടിഎം ഫീസ് വർദ്ധനവ് 2026-ല്‍ തുടരുന്നു. സൗജന്യ പ്രതിമാസ പരിധി കഴിഞ്ഞാല്‍, ഒരു ഇടപാട് 23 രൂപ ചാർജ് ചെയ്യും. ബാങ്കുകള്‍ തമ്മിലുള്ള ഇൻറർചേഞ്ച് ഫീസ് ഫിനാൻഷ്യല്‍ ഇടപാട് 19 രൂപ, നോണ്‍-ഫിനാൻഷ്യല്‍ ഇടപാട് 7 രൂപ. സൗജന്യ എടിഎം ഇടപാടുകള്‍, നിലവിലുള്ള വ്യവസ്ഥകള്‍ (അക്കൗണ്ടിന്റെ ബാങ്കിലെ 5, മറ്റ് ബാങ്കുകളില്‍ 3-5) നിലനില്‍ക്കും.
ബാങ്കുകളുടെ ലയനം
രാഷ്ട്രീയ റിപ്പോർട്ടുകള്‍ അനുസരിച്ച്, 12 പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കാൻ പദ്ധതി ഉണ്ടായിരുന്നു. ഇതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 3-4 ലേക്ക് കുറയുമെന്നും റിപ്പോർട്ട്. എന്നാല്‍ കേന്ദ്ര സർക്കാർ പാർലമെന്റില്‍ വ്യക്തമാക്കിയതുപോലെ, ഇപ്പോള്‍ ലയനം സംബന്ധിച്ച ഔദ്യോഗിക ചർച്ചകളൊന്നും നടക്കാറില്ല. ലോക്സഭയില്‍ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഔദ്യോഗിക മറുപടിയില്‍ ഈ വിവരങ്ങള്‍ പങ്കുവെച്ചു.



