
നമ്മുടെ ദൈനംദിന ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ബാങ്കിങ്. ഒരു അക്കൗണ്ട് തുറക്കുന്നതിനും ചെക്ക് പാസാക്കുന്നതിനുമൊക്കെ ഒപ്പിന് വലിയ പ്രധാന്യമുണ്ട്. പലരും പല ഘട്ടങ്ങളില്‍ തങ്ങളുടെ ഒപ്പ് മറക്കുകയോ മാറ്റുകയോ ചെയ്യാറുണ്ട്. അങ്ങനെയൊരു സാഹചര്യം ഉണ്ടാകുമ്പോള്‍ പലര്‍ക്കും സംശയമാകാറുണ്ട്. ബാങ്കില്‍ നല്‍കിയ ഒപ്പ് മറന്നാല്‍ പണമെന്തായിരിക്കും നഷ്ടമാകുമോ ? അതേസമയം പുതിയ ഒപ്പ് എങ്ങനെ അപ്‌ഡേറ്റ് ചെയ്യാമെന്നതും നിര്‍ണയകമാണ്. ഒപ്പ് മറന്നു പോകുന്ന സംഭവം ഒട്ടു മിക്ക ആളുകള്‍ക്കും നേരിടേണ്ടി വരുന്ന ഒരു പ്രശ്‌നം തന്നെയാണ്. ചിലര്‍ക്കാണെങ്കില്‍ ബാങ്ക് അക്കൗണ്ടുകളിലെ പഴയ ഒപ്പുകള്‍ പോലും ഓര്‍മയുണ്ടാവുകയില്ല. ബഹുഭൂരിപക്ഷം ആളുകള്‍ക്കും പഴയ ഒപ്പുകള്‍ മറക്കുകയും എങ്ങനെയായിരുന്നു ഒപ്പിട്ടതെന്ന് സംശയിക്കുകയും ചെയ്യുന്നുവരാണ്.
കൈയക്ഷരത്തിലെ മാറ്റങ്ങള്‍ പോലും ഒപ്പുകള്‍ തെറ്റിപ്പോവാന്‍ കാരണമാകാം. ചെക്കുകള്‍ പോലുള്ള സാമ്പത്തിക ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഒപ്പിന് വളരെയധികം പ്രാധാന്യവുമുണ്ട്. വളരെ ചെറുപ്പത്തില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയവര്‍ക്കൊക്കെ ചിലപ്പോള്‍ പഴയ ഒപ്പുകള്‍ മറക്കുകയോ സംശയിക്കുകയോ ചെയ്യുന്നുണ്ടാവാം.
എന്നാല്‍ നിങ്ങളുടെ ഒപ്പുകള്‍ പുതുക്കുന്നതിന് ബാങ്കില്‍ ചില പ്രത്യേക നിയമങ്ങളും നടപടി ക്രമങ്ങളും ഉണ്ട്. നിങ്ങളുടെ പഴയ ഒപ്പ് പൂര്‍ണമായും മറന്നുപോയാല്‍ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം. നിങ്ങള്‍ക്ക് നിങ്ങളുടെ ഐഡന്റിറ്റി തെളിയിക്കാനും ഒപ്പ് അപ്‌ഡേറ്റ് ചെയ്യാനും അവസരമുണ്ട്. ഇതിനായി നിങ്ങള്‍ ബാങ്ക് ശാഖ സന്ദര്‍ശിക്കേണ്ടി വരുന്നതാണ്.
ഐഡന്റിറ്റി തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് പോലുളള രേഖകളും ഇതിനുവേണ്ടി ബാങ്കില്‍ സമര്‍പ്പിക്കേണ്ടി വരും. ഐഡന്റിറ്റി പരിശോധിച്ചുറപ്പിച്ചു കഴിഞ്ഞാല്‍ പുതിയ ഒപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ഫോം പുരിപ്പിച്ച് നല്‍കാവുന്നതാണ്. ഇതോടെ നിങ്ങളുടെ പുതിയ ഒപ്പ് രേഖകളില്‍ അപ്‌ഡേറ്റ് ചെയ്യപ്പെടും. ഇത് നിങ്ങളുടെ സേവനങ്ങള്‍ വീണ്ടും തടസരഹിതമായി തുടരാന്‍ അനുവദിക്കുകയും ചെയ്യും. ഇനി ബാങ്കില്‍ നില്‍കിയ ഒപ്പ് മറന്നു പോയെന്ന് കരുതി പരിഭ്രമിക്കേണ്ടതില്ല. ഉടന്‍ തന്നെ ബാങ്കിലെത്തി ഇക്കാര്യങ്ങള്‍ ചെയ്‌തോളൂ.