video
play-sharp-fill

എടിഎമ്മുകളിൽ പണ ക്ഷാമം ; ഈ ആഴ്ച ബാങ്ക് പ്രവർത്തിക്കുന്നത് തിങ്കളും  വ്യാഴവും മാത്രം

എടിഎമ്മുകളിൽ പണ ക്ഷാമം ; ഈ ആഴ്ച ബാങ്ക് പ്രവർത്തിക്കുന്നത് തിങ്കളും വ്യാഴവും മാത്രം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം : ഓണം അവധിയോട് അനുബന്ധിച്ച് ഈ ആഴ്ച ബാങ്ക് തുറക്കുന്നത് തിങ്കളും വ്യാഴവും മാത്രം.ഈ ദിവസങ്ങളിൽ ഇടപാടുകാരുടെ തിരക്ക് ഉണ്ടാകും. ഓണാവധി തുടങ്ങിയതോടെ പല എടി എമ്മുകളിൽ പണക്ഷാമം നേരിടുന്നുണ്ട്.ഉത്രാടം, തിരുവോണം, ശ്രീനാരായണ ഗുരു ജയന്തിദിനമായ ചതയം എന്നീ ദിവസങ്ങളിലും രണ്ടാം ശനിയാഴ്ചയായ 14 നും ബാങ്ക് പ്രവർത്തിക്കില്ല.15-ാം തീയതി ഞായറാഴ്ചയുമാണ്.9-ാം തിയതി തിങ്കളാഴ്ച മുഹ്റം ആണെങ്കിലും അവധി ബാങ്കുകൾക്ക് ബാധകമല്ല. മൂന്നാം ഓണമായ വ്യാഴാഴ്ചയും ബാങ്ക് പ്രവർത്തിക്കും. ശനിയാഴ്ച രാത്രി മുതൽ പലയിടങ്ങളിലും എടിഎമ്മിൽ പണമില്ല. പ്രവൃത്തി ദിവസമായ തിങ്കളാഴ്ച എടിഎമ്മിൽ പണം നിറയ്ക്കും. അവധി ദിവസമായ ചൊവ്വയും, വെളളിയും എടിഎമ്മുകളിൽ പണം നിറയ്ക്കാൻ ഏജൻസികൾക്ക് എസ്.ബി.ഐ നിർദ്ദേശം നൽകിയിട്ടുണ്ട്.തുടർച്ചയായ ഓണാവധിക്ക് ശേഷം സർക്കാർ ഓഫീസുകളും വിദ്യഭ്യാസ സ്ഥാപനങ്ങളും 16 ന്് തുറക്കും.

Tags :