
ഇടപാടുകാർ ശ്രദ്ധിക്കുക ….! സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു ; പുതിയ സമയക്രമീകരണം ഇങ്ങനെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ തുടക്കത്തിൽ തന്നെ സംസ്ഥാനത്ത് ബാങ്കുകളുടം പ്രവർത്തന സമയം ക്രമീകരിച്ചു. എന്നാൽ സംസ്ഥാനത്ത് ചില ജില്ലകളിൽ ഇളവുകൾ നൽകിയതോടെ ് ബാങ്കുകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു.
ഇന്നുമുതൽ പുതിയ സമയക്രമം നിലവിൽ വരുന്നത്. കോവിഡ് റെഡ് സോണിൽപ്പെടാത്ത ജില്ലകളിൽ ബാങ്കുകളുടെ പ്രവർത്തന സമയം വൈകുന്നേരം വരെ നീട്ടി. ഇതനുസരിച്ച് ഈ ജില്ലകളിൽ ബാങ്കുകൾ രാവിലെ 10 മുതൽ നാലു മണി വരെ പ്രവർത്തിക്കുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം വൈറസ് വ്യാപനത്തിന്റെ പശ്ചത്താലത്തിൽ സംസ്ഥാനത്ത് റെഡ്‌സോണിൽപ്പെട്ട കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ലോക്ക്ഡൗൺ അവസാനിക്കുന്ന മെയ് മൂന്നുവരെ ബാങ്കുകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടു വരെയായിരിക്കും പ്രവർത്തിക്കുക.
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സംസ്ഥാനത്തെ ബാങ്കുകൾ ഈ സമയക്രമം അനുസരിച്ചാകും പ്രവർത്തിക്കുക എന്ന് ഉത്തരവ് വ്യക്തമാക്കുന്നു.
അതേസമയം സംസ്ഥാനത്ത് ചില ജില്ലകളിൽ ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും അത് നിയന്ത്രണ വിധേയവുമാണ്. ഇളവുകൾ പ്രഖ്യാപിച്ച ജില്ലകൾ സ്വയം നിയന്ത്രണങ്ങൾ കൊണ്ടുവന്നില്ലെങ്കിൽ വീണ്ടും ലോക് ഡൗൺ പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.