video
play-sharp-fill

‘ബാങ്ക് മാനേജര്‍ ഒരു മരമണ്ടനാ, കത്തി കാട്ടിയ ഉടൻ മാറിത്തന്നു’; തനിക്ക് ആവശ്യമുള്ള പണം കിട്ടിയെന്ന് ഉറപ്പായതോടെ ബാങ്കില്‍ നിന്ന് പോന്നു: പൊലീസിനോട് റിജോ ആന്റണി

‘ബാങ്ക് മാനേജര്‍ ഒരു മരമണ്ടനാ, കത്തി കാട്ടിയ ഉടൻ മാറിത്തന്നു’; തനിക്ക് ആവശ്യമുള്ള പണം കിട്ടിയെന്ന് ഉറപ്പായതോടെ ബാങ്കില്‍ നിന്ന് പോന്നു: പൊലീസിനോട് റിജോ ആന്റണി

Spread the love

തൃശൂർ: പോട്ട ഫെഡറല്‍ ബാങ്കില്‍ നിന്ന് 15 ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തില്‍ പ്രതി റിജോ ആന്റണിയുടെ മൊഴി പുറത്ത്.

ബാങ്കിലെ പണം മുഴുവനായി എടുത്തുകൊണ്ട് പോകണമെന്ന ഉദ്ദേശം ഇല്ലായിരുന്നു. തനിക്ക് ആവശ്യമുള്ള പണം കിട്ടിയെന്ന് ഉറപ്പായതോടെയാണ് ബാങ്കില്‍ നിന്ന് പോയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

ബാങ്ക് മാനേജർ മരമണ്ടനാണെന്നും കത്തി കാട്ടിയ ഉടൻ മാനേജർ മാറിത്തന്നെന്നും റിജോ മൊഴി നല്‍കി. ജീവനക്കാർ എതിർത്തിരുന്നുവെങ്കില്‍ മോഷണത്തില്‍ നിന്ന് പിന്മാറിയേനെ എന്നും ഇയാള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, പ്രതിയെ പിടിച്ചതില്‍ സന്തോഷമുണ്ടെന്നാണ് പോട്ട ഫെഡറല്‍ ബാങ്ക് മാനേജർ പിജി ബാബു ഒരു മാദ്ധ്യമത്തോട് പറഞ്ഞത്. പ്രതിയെ ഉടൻ പിടികൂടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.