കൊള്ളയടിക്കുമെന്ന് ഭീഷണിപ്പെടുത്തി ജീവനക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ചു; ബാങ്കിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയില്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തൃശ്ശൂര്‍: അത്താണിയിലെ ഫെഡറല്‍ ബാങ്കിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ യുവാവിന്റെ മോഷണശ്രമം.

ബാങ്ക് കൊള്ളയടിക്കാനായി പോകുന്നു എന്നറിയിച്ച ശേഷം യുവാവ് ജീവനക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ചത് ആശങ്കയുണര്‍ത്തി.
ജീവനക്കാരും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിലാണ് അക്രമിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റായ ലിജോ ചിരിയങ്കണ്ടത്ത് എന്ന യുവാവാണ് ബാങ്കിനുള്ളില്‍ അതിക്രമിച്ച്‌ കടന്ന് ഭീതി പടര്‍ത്തിയത്. ഇയാളെ വടക്കാഞ്ചേരി പൊലീസ് എത്തി അറസ്റ്റ് ചെയ്ത് മാറ്റി.

ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവമുണ്ടായത്. സാമ്പത്തിക പ്രശ്നം മൂലമാണ് ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചതെന്നാണ് പ്രതി പൊലീസിനെ അറിയിച്ചത്. ഇയാള്‍ മാനസികമായി വെല്ലുവിളി നേരിടുന്നതായും സംശയമുണ്ട്.