
ഇടപാടുകാർ ശ്രദ്ധിക്കുക ! ജനുവരി എട്ടിന് ദേശീയ ബാങ്ക് പണിമുടക്ക്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇടപാടുകാർ ശ്രദ്ധിക്കുക. ജനുവരി എട്ടിന് ദേശീയ തലത്തിൽ ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്ക് യൂണിയനുകൾ. കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എച്ച്.എം.എസ്, എഐടിയുസി ഉൾപ്പെടെയുളള ട്രേഡ് യൂണിയൻ പാർട്ടികൾ സംയുക്തമായി ജനുവരി എട്ടിന് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ബാങ്ക് യൂണിയനുകൾ വ്യക്തമാക്കി.
എ.ഐ.ബി.ഇ.എ, എ.ഐ.ബി.ഒ.എ, ബെഫി, തുടങ്ങിയ യൂണിയനുകൾ സംയുക്തമായാണ് പണിമുടക്കിൽ പങ്കെടുക്കുക. ബാങ്കുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ബാങ്ക് ലയനം അവസാനിപ്പിക്കുക തുടങ്ങിയവയാണ് യൂണിയനുകൾ മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങൾ. ശമ്പളം 21,000 രൂപയാക്കുക എന്നതാണ് യൂണിനുകളുടെ മറ്റൊരു പ്രധാന ആവശ്യം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :