video
play-sharp-fill

മാർച്ച് 15 നും 16 നും അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്: ബാങ്കുകൾ നാല് ദിവസം സ്തംഭിക്കും

മാർച്ച് 15 നും 16 നും അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്: ബാങ്കുകൾ നാല് ദിവസം സ്തംഭിക്കും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : പൊതുമേഖലാ ബാങ്കുകളെ സ്വകാര്യ വത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പത്തു ലക്ഷം ബാങ്ക് ജീവനക്കാരും ഓഫിസർമാരും മാർച്ച് 15 നും 16 നും പണിമുടക്കും. 13 ഉം 14 ഉം ശനിയും ഞായറുമായതിനാൽ ബാങ്കുകൾ പ്രവർത്തിക്കില്ല. ഇതിന് പിന്നാലെ വരുന്ന രണ്ട് പ്രവർത്തി ദിനങ്ങൾ കൂടി സമരത്തിൽ മുങ്ങുന്നതിനാൽ ഫലത്തിൽ നാല് ദിവസം ബാങ്കുകൾ തുറക്കില്ല.

ഒൻപത് ബാങ്ക് യൂണിയനുകളുടെ ദേശീയ ഐക്യവേദിയുടെ ആഹ്വാന മനുസരിച്ച് പൊതുമേഖല – സ്വകാര്യ – വിദേശ – ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്. മാർച്ച് 12 ന് പ്രതിഷേധ മാസ്ക് ധരിച്ചാവും ജീവനക്കാർ ജോലി ചെയ്യുക.
പൊതുമേഖല ജനറൽ ഇൻഷ്വറൻസ് കമ്പനിയും സ്വകാര്യ വത്കരിക്കാനുള്ള തീരുമാനത്തിനെതിരെ മാർച്ച് 17 ന് ജനറൽ ഇൻഷ്വറൻസ് ജീവനക്കാരും പണിമുടക്കും. എ.ഐ.ബി.ഇ.എ , എ.ഐ.ബി.ഒ.സി , എ.ഐ.ബി.ഒ.എ , ബി.ഇ.എഫ്.ഐ , ഐ.എൻ.ബി.ഇ.എഫ് , ഐ.എൻ.ബി.ഒ.സി , എൻ.ഒ.ബി.ഡബ്യു.യു , എൻ.ഒ.ബി.ഒ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്കും പ്രതിഷേധവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group