പൊതുമേഖല ബാങ്കുകളുടെ ലയനം :മാർച്ച് 27ന് ബാങ്ക് പണിമുടക്ക്

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

ഡൽഹി:പൊതുമേഖല ബാങ്കുകളുടെ ലയനത്തിൽ പ്രതിഷേധിച്ച് മാർച്ച് 27ന് ബാങ്ക് യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം ചെയ്തു. 10 പൊതുമേഖല ബാങ്കുകൾ ലയിപ്പിച്ച് നാലെണ്ണമാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. ഏപ്രിൽ ഒന്നിന് ലയനം യാഥാർഥ്യമാകുമെന്നാണ് അറിയിപ്പ്.

 

ഇതിൽ പ്രതിഷേധിച്ച് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ(എഐബിഇഎ), ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ(എഐബിഒഎ) എന്നിവ സംയുക്തമായാണ് രാജ്യമൊട്ടാകെ സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പൊതുമേഖല ബാങ്കുകളുടെ ലയനം നിർത്തിവെയ്ക്കുക, ഐഡിബിഐ ബാങ്കിന്റെ സ്വകാര്യവൽക്കരണ നടപടികൾ പിൻവലിക്കുക തുടങ്ങിയവയാണ് ആവശ്യം.
യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും ഓറിയന്റൽ ബാങ്ക് ഓഫ് ഓഫ് കൊമേഴ്‌സും പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിക്കും. സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിലും ആന്ധ്രാബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നിവ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലും അലഹാബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലും ലയിക്കും. ഏപ്രിൽ ഒന്നു മുതൽ ആകെ 12 വലിയ ബാങ്കുൾ മാത്രമാണ് ഇനി ഉള്ളത്.