video
play-sharp-fill

ഒച്ചയും ബഹളവും വച്ച് ബാങ്കിനുള്ളിൽ ജീവനക്കാരുടെ ശ്രദ്ധതിരിച്ചു: അതി വിദ്ധഗമായി ഹിന്ദിക്കാരുടെ സംഘം എസ്.ബി.ഐയിൽ നിന്നും കവർന്നത് നാലു ലക്ഷം ..! സംസ്ഥാനത്ത് ബാങ്കുകളിൽ അതീവ ജാഗ്രതാ നിർദേശം

ഒച്ചയും ബഹളവും വച്ച് ബാങ്കിനുള്ളിൽ ജീവനക്കാരുടെ ശ്രദ്ധതിരിച്ചു: അതി വിദ്ധഗമായി ഹിന്ദിക്കാരുടെ സംഘം എസ്.ബി.ഐയിൽ നിന്നും കവർന്നത് നാലു ലക്ഷം ..! സംസ്ഥാനത്ത് ബാങ്കുകളിൽ അതീവ ജാഗ്രതാ നിർദേശം

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: ബാങ്കിനുള്ളിൽ കയറി ഒച്ചയും ബഹളവും വച്ച് ജീവനക്കാരുടെ ശ്രദ്ധ തിരിച്ച ശേഷം ഉത്തരേന്ത്യക്കാരായ ഹിന്ദിക്കാരുടെ സംഘം കവർന്നത് നാലു ലക്ഷത്തോളം രൂപ. പട്ടാപ്പകൽ നിരവധി ആളുകൾ നോക്കി നിൽക്കെയാണ് ബാങ്കിനുള്ളിൽ കയറിയ മോഷണ സംഘം തന്ത്രപരമായി പണം കവർന്നത്. മോഷണം നടന്ന് ആറ് മണിക്കൂറിന് ശേഷമാണ് ബാങ്ക് ജീവനക്കാർ പോലും  വിവരം അറിഞ്ഞത്.

തൃശൂര്‍ നഗരത്തിലെ ഏറ്റവും തിരക്കുള്ള എസ്.ബി.ഐ ശാഖയിലാണ് ജനങ്ങളേയും പൊലീസിനേയും ഞെട്ടിച്ച സംഭവം നടന്നത് . പട്ടാപ്പകല്‍ നടന്ന കവര്‍ച്ചയെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ബാങ്കുകള്‍ക്കും പൊലീസ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. തിങ്കളാഴ്ച രാവിലെ 9നും12നും ഇടയ്ക്ക് തൃശൂര്‍ സ്വരാജ് റൗണ്ട് സൗത്തിലെ എസ്ബിഐ ശാഖയിലായിരുന്നു കവര്‍ച്ച.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലു പേര്‍ കാവല്‍ നില്‍ക്കുകയും മറ്റ് ഏഴുപേര്‍ ജീവനക്കാരുടെ ശ്രദ്ധ തിരിക്കുകയും ചെയ്ത തക്കത്തിനാണ് പന്ത്രണ്ടാമന്‍ കാഷ് കൗണ്ടറിലെ കാബിനില്‍ നിന്ന് 4 ലക്ഷം രൂപ കവര്‍ന്നത്. വൈകിട്ടു ബാങ്കിലെ പതിവ് കണക്കെടുപ്പിനിടെ നാലു ലക്ഷം രൂപ കുറവുണ്ടായതിനെ തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണു മോഷണം തിരിച്ചറിഞ്ഞത് .

തിങ്കള്‍ രാവിലെ 9നും12നും ഇടയ്ക്ക് സ്വരാജ് റൗണ്ട് സൗത്തിലെ എസ്ബിഐ ശാഖയിലായിരുന്നു കവര്‍ച്ച. 12 അംഗസംഘത്തില്‍ 8പേരാണ് ഉള്ളില്‍ കയറിയത്. മറ്റുള്ളവര്‍ ആര്‍ക്കും സംശയം തോന്നാത്ത വിധം വാതില്‍ക്കല്‍ കാവല്‍ നിന്നു. ഉള്ളില്‍ 5 കൗണ്ടറുകളിലെയും ജീവനക്കാര്‍ക്കു മുന്നില്‍ 5 പേര്‍ ഇടപാടിനെന്ന പോലെ ഇരിപ്പുറപ്പിച്ചു. സമീപത്തെ കാഷ് കൗണ്ടറിനു മുന്നില്‍ 2 പേരും നിന്നു. ഹിന്ദിയിലും തമിഴിലുമായിരുന്നു ഇവരുടെ സംസാരം.

ചില വൗച്ചറുകള്‍ ജീവനക്കാരെ കാണിച്ച ശേഷം ഇവര്‍ ഉച്ചത്തില്‍ സംശയങ്ങള്‍ ചോദിച്ചു തുടങ്ങി. ജീവനക്കാരുടെ ശ്രദ്ധ മുഴുവന്‍ ഇവരിലേക്കു തിരിഞ്ഞ തക്കത്തില്‍ പന്ത്രണ്ടാമന്‍ കാഷ് കൗണ്ടറിന്റെ പിന്നിലെ വാതിലിലൂടെ കയറിപ്പറ്റി. ഹെഡ് കാഷ്യര്‍ കാബിനിലുണ്ടായിരുന്നെങ്കിലും ഇവരുടെ ശ്രദ്ധ തിരിക്കാനും മോഷ്ടാക്കള്‍ക്കായി. ഈ തക്കത്തിന് പന്ത്രണ്ടാമന്‍ മേശവലിപ്പില്‍ നിന്നു 4 ലക്ഷം രൂപയെടുത്ത് അരയില്‍ ഒളിപ്പിച്ചു. ബാങ്കിനുള്ളിലുണ്ടായിരുന്ന 8 പേരും ഒന്നിച്ചു തന്നെ പുറത്തുപോയി. സിസിടിവിയില്‍ മോഷണ ദൃശ്യം കൃത്യമായി പതിഞ്ഞിട്ടുണ്ട്.

മോഷ്ടാക്കളില്‍ ചിലര്‍ ഹിന്ദിയിലും തമിഴിലും സംസാരിച്ചതായി വിവരമുണ്ടെങ്കിലും ഇവര്‍ തമിഴ്‌നാട് സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ഭാഷാപ്രയോഗ രീതിയില്‍ നിന്നാണ് ജീവനക്കാര്‍ക്ക് ഇതു സംബന്ധിച്ചു സൂചന ലഭിച്ചത്. പണം കവര്‍ന്നയുടന്‍ അരയില്‍ ഒളിപ്പിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.