
കോട്ടയം: എച്ച്.ഡി.എഫ്.സി ബാങ്ക് കുമാരനെല്ലൂർ ബ്രാഞ്ചിൽ സാമ്പത്തിക ക്രമക്കേട്
നടത്തി ലക്ഷങ്ങൾ തട്ടിയ ജീവനക്കാരൻ അറസ്റ്റിൽ. പനച്ചിക്കാട് പരുത്തുംപാറ ടോണി വർഗ്ഗീസ് (31)ആണ് അറസ്റ്റിലായത്.
പ്രതി ടെല്ലറായി ജോലി ചെയ്തിരുന്ന എച്ച്.ഡി.എഫ്.സി സംക്രാന്തി ബ്രാഞ്ചിൽ നിന്ന് ബാങ്കിൻ്റെ രണ്ട് അക്കൗണ്ടുകളിൽ മൂന്ന് ലക്ഷം രൂപ നിക്ഷേപിച്ചതായി ഡെപ്പോസിറ്റ് സ്ളിപ്പിൽ എഴുതി ഒപ്പിട്ട് ബാങ്കിൽ വച്ച ശേഷം മറ്റ് 2 അക്കൗണ്ടുകളിലേക്ക് 3 ലക്ഷം രൂപയും, ട്രാൻസ്ഫർ ചെയ്‌ത് പിൻവലിച്ചെടുത്തു.കൂടാതെ
ക്യാഷ് കൗണ്ടറിൽ നിന്ന് 1,100 രൂപയും എടുത്തു.
മൂന്ന് ലക്ഷത്തി ആയിരത്തി ഒരുനൂറ് രൂപ ബാങ്കിൽ നിന്നും തട്ടിയെടുത്ത പ്രതി സ്റ്റേഷനിൽ സറണ്ടർ ആയതിനെ തുടർന്നു അറസ്റ്റ് ചെയ്‌തു കോടതി മുൻപാകെ ഹാജരാക്കി കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group