ലക്ഷങ്ങള്‍ ശമ്പളം വാങ്ങാം;ബാങ്ക് ഓഫ് ഇന്ത്യയില്‍ വൻ തൊഴിലവസരം; നവംബര്‍ 30 വരെ അപേക്ഷിക്കാം

Spread the love

ബാങ്ക് ഓഫ് ഇന്ത്യ പുതുതായി സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ റിക്രൂട്ട്‌മെന്റിന് വിജ്ഞാപനമിറക്കി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖല ബാങ്കാണിത്.

video
play-sharp-fill

115 ഒഴിവുകളിലേക്കാണ് സ്‌പെഷ്യലിസ്റ്റ് നിയമനങ്ങള്‍ നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ബാങ്കിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.

അവസാന തീയതി: നവംബര്‍ 30

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തികയും ഒഴിവുകളും

ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷ്യലിസ്റ്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 115.

ചീഫ് മാനേജര്‍ – 15 ഒഴിവ്

സീനിയര്‍ മാനേജര്‍ – 54 ഒഴിവ്

മാനേജര്‍ / ലോ ഓഫീസര്‍ – 46 ഒഴിവ്

പ്രായപരിധി

25 വയസ് മുതല്‍ 40 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം

തെരഞ്ഞെടുപ്പ്

ഓണ്‍ലൈനായി നടത്തുന്ന എഴുത്ത് പരീക്ഷയും, ഇന്റര്‍വ്യൂവവും മുഖേനയാണ് നിയമനം നടക്കുക. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, പ്രൊഫഷണല്‍ നോളജ് എന്നിവ പരിശോധിക്കും.

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി വിഭാഗക്കാര്‍ക്ക് 175 രൂപയാണ് അപേക്ഷ ഫീസ്. മറ്റുള്ളവര്‍ 850 രൂപ ഫീസായി അടയ്ക്കണം.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് സ്‌പെഷ്യലിസ്റ്റ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. അപേക്ഷകള്‍ ഓണ്‍ലൈനായി തന്നെ അടയ്ക്കാം. വിശദമായ യോഗ്യത, അപേക്ഷ മറ്റ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വെബ്‌സൈറ്റ്: https://bankofindia.bank.in/