ബാങ്ക് ഓഫ് ഇന്ത്യ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരെ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു; ആകെ 696 ഒഴിവുകള്‍,ഓണ്‍ലൈന്‍ അപേക്ഷ മേയ് 10 വരെ

Spread the love

സ്വന്തം ലേഖിക

കൊച്ചി : ബാങ്ക് ഓഫ് ഇന്ത്യ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരെ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 696 ഒഴിവുകളാണ് ഉള്ളത് . (594 സ്ഥിരം ഒഴിവുകളും 102 കരാര്‍ ഒഴിവുകളും). തസ്തിക, സ്ഥിരം ഒഴിവുകള്‍: ഇക്കണോമിക്‌സ്-2, സ്റ്റാറ്റിസ്റ്റിഷ്യന്‍- 2, റിസ്‌ക് മാനേജര്‍- 2, ക്രഡിറ്റ് അനലിസ്റ്റ്- 53, ക്രഡിറ്റ് ഓഫീസേഴ്‌സ്-484, ടെക്‌നിക്കല്‍ അപ്രൈസല്‍-9, ഐടി ഓഫീസര്‍ (ഡാറ്റാ സെന്റര്‍)- 42.

കരാര്‍ നിയമനം: മാനേജര്‍ ഐടി- 21, സീനിയര്‍ മാനേജര്‍ ഐടി-23, മാനേജര്‍ ഐടി ഡാറ്റാ സെന്റര്‍-6, സീനിയര്‍ മാനേജര്‍ ഐടി ഡാറ്റാ സെന്റര്‍-6, സീനിയര്‍ മാനേജര്‍ (നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റി)- 5, സീനിയര്‍ മാനേജര്‍ (നെറ്റ് വര്‍ക്ക് കട്ടിങ് ആന്റ് സ്വിച്ചിങ് സ്‌പെഷ്യലിസ്റ്റ്‌സ്-10, മാനേജര്‍ എന്‍ഡ് പോയിന്റ് സെക്യൂരിറ്റി- 3, മാനേജര്‍ ഡാറ്റാ സെന്റര്‍ (സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍- 6, മാനേജര്‍ (ഡാറ്റാ സെന്റര്‍)ക്ലൗഡ് വെര്‍ച്ച്‌വലൈസേഷന്‍-3, മാനേജര്‍ ഡാറ്റാ സെന്റര്‍ സ്റ്റോറേജ് ആന്റ് ബാക്ക്‌അപ് ടെക്‌നോളജീസ്- 3, മാനേജര്‍ ഡാറ്റാ സെന്റര്‍ നെറ്റ്‌വര്‍ക്ക് വെര്‍ച്വലൈസേഷന്‍ ഓണ്‍ എസ്ഡിഎന്‍ സിസോ എസിഐ- 4, മാനേജര്‍ ഡാറ്റാ ബേസ് എക്‌സ്‌പേര്‍ട്ട്- 5, മാനേജര്‍ ടെക്‌നോളജി ആര്‍ക്കിടെക്‌ട്-2, മാനേജര്‍ ആപ്ലിക്കേഷന്‍ ആര്‍ക്കിടെക്‌ട്-2.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവൃത്തി പരിചയം ഉള്‍പ്പെടെയുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍, അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.bankofindia.co.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 850 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 175 രൂപ. അപേക്ഷാ ഫീസ് 850 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 175 രൂപ.

അപേക്ഷ നിര്‍ദേശാനുസരണം ഓണ്‍ലൈനായി മേയ് 10 വരെ സമര്‍പ്പിക്കാവുന്നതാണ്. സെലക്ഷന്‍ ടെസ്റ്റ്, ഗ്രൂപ്പ് ചര്‍ച്ച, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 175000 രൂപ മുതല്‍ 218000 രൂപ വരെ പ്രതിമാസം ശമ്ബളം ലഭിക്കും. ഇന്ത്യയിലെവിടെയും നിയമനം ലഭിക്കാം.