
ഡൽഹി: ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് ബാങ്ക് ഓഫ് ബറോഡയില്‍ സ്ഥിര ജോലി നേടാന്‍ അവസരം. ബാങ്ക് ഓഫ് ബറോഡ പുതുതായി ലോക്കല്‍ ബാങ്ക് ഓഫീസര്‍ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്.
ഇന്ത്യയൊട്ടാകെ 2500ലധികം ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ജൂലൈ 24ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാങ്ക് ഓഫ് ബറോഡ LBO (ലോക്കല്‍ ബാങ്ക് ഓഫീസര്‍) റിക്രൂട്ട്‌മെന്റ്.
ആകെ ഒഴിവുകള്‍: 2500 (18 സംസ്ഥാനങ്ങളില്‍ ഒഴിവുകളുണ്ട്).
ഗുജറാത്ത്, മഹാരാഷ്ട്ട്ര, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക എന്നിവിടങ്ങളിലാണ് കൂടുതല്‍ ഒഴിവുകളുള്ളത്.
പ്രായപരിധി
21നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും. പ്രായം 2025 ജൂലൈ 1 അടിസ്ഥാനമാക്കി കണക്കാക്കും.
സംവരണ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ നിന്ന് ഡിഗ്രി നേടിയിരിക്കണം.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ്, എഞ്ചിനീയറിങ്, മെഡിക്കല്‍ തുടങ്ങിയ പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.
കൂടാതെ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ രണ്ടാം ഷെഡ്യൂളില്‍ പട്ടികപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കിലോ റീജിയണല്‍ റൂറല്‍ ബാങ്കിലോ ഓഫീസര്‍ തലത്തില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷന്‍ പരിചയം ആവശ്യമാണ്.
ഏത് സംസ്ഥാനത്താണോ അപേക്ഷ നല്‍കുന്നത്, അവിടുത്തെ പ്രാദേശിക ഭാഷയില്‍ പ്രാവീണ്യം ഉള്ളവരായിരിക്കണം.
പത്താം ക്ലാസ്, പ്ലസ് ടു ലെവലില്‍ പ്രാദേശിക ഭാഷ പഠിച്ചവര്‍ക്ക് ഭാഷാ പരീക്ഷയില്‍ ഇളവ് ലഭിക്കും.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 48,480 രൂപമുതല്‍ 85,920 രൂപയ്ക്കിടയില്‍ പ്രതിമാസം ശമ്പളമായി ലഭിക്കും.
പുറമെ ഡിഎ, എച്ച് ആര്‍ എ (HRA, 7%-9%, പോസ്റ്റിംഗ് സ്ഥലം അനുസരിച്ച്), സിസിഎ, സ്‌പെഷ്യല്‍ അലവന്‍സ്, ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സ്, മെഡിക്കല്‍ എയ്ഡ്, പത്രിക അലവന്‍സ്, വിനോദ അലവന്‍സ് തുടങ്ങിയവ ലഭിക്കും. ഒരു വര്‍ഷത്തിലധികം ബാങ്കിംഗ് പരിചയമുള്ളവര്‍ക്ക് ഒരു അഡ്വാന്‍സ് ഇന്‍ക്രിമെന്റ് ലഭിക്കും. കൂടാതെ, ലീവ് ഫെയര്‍ കണ്‍സഷന്‍ (LFC), ഹോളിഡേ ഹോംസ്, ഭവന-വാഹന വായ്പകളില്‍ ഇളവ്, ന്യൂ പെന്‍ഷന്‍ സിസ്റ്റം (NPS) തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാണ്.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പോര്‍ട്ടലില്‍ നിന്ന് എല്‍ബിഒ വേക്കന്‍സി തിരഞ്ഞെടുക്കുക. ശേഷം ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി ജൂലൈ 24 ആണ്.
വെബ്‌സൈറ്റ്: https://www.bankofbaroda.in/