
ഡൽഹി: ഡിഗ്രി യോഗ്യതയുള്ളവർക്ക് ബാങ്ക് ഓഫ് ബറോഡയില്‍ സ്ഥിര ജോലി നേടാൻ അവസരം. ബാങ്ക് ഓഫ് ബറോഡ പുതുതായി ലോക്കല്‍ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്.
ഇന്ത്യയൊട്ടാകെ 2500ലധികം ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവർ ജൂലൈ 24ന് മുൻപായി ഓണ്‍ലൈൻ അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാങ്ക് ഓഫ് ബറോഡ LBO (ലോക്കല്‍ ബാങ്ക് ഓഫീസർ) റിക്രൂട്ട്‌മെന്റ്.
ആകെ ഒഴിവുകള്‍: 2500 (18 സംസ്ഥാനങ്ങളില്‍ ഒഴിവുകളുണ്ട്).
ഗുജറാത്ത്, മഹാരാഷ്ട്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ, കർണാടക എന്നിവിടങ്ങളിലാണ് കൂടുതല്‍ ഒഴിവുകളുള്ളത്.
പ്രായപരിധി
21നും 30നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാനാവും. പ്രായം 2025 ജൂലൈ 1 അടിസ്ഥാനമാക്കി കണക്കാക്കും.
സംവരണ വിഭാഗത്തില്‍ ഉള്‍പ്പെട്ടവർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ നിന്ന് ഡിഗ്രി നേടിയിരിക്കണം.
ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ്, എഞ്ചിനീയറിങ്, മെഡിക്കല്‍ തുടങ്ങിയ പ്രൊഫഷണല്‍ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
കൂടാതെ റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ രണ്ടാം ഷെഡ്യൂളില്‍ പട്ടികപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കിലോ റീജിയണല്‍ റൂറല്‍ ബാങ്കിലോ ഓഫീസർ തലത്തില്‍ കുറഞ്ഞത് ഒരു വർഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷൻ പരിചയം ആവശ്യമാണ്.
ഏത് സംസ്ഥാനത്താണോ അപേക്ഷ നല്‍കുന്നത്, അവിടുത്തെ പ്രാദേശിക ഭാഷയില്‍ പ്രാവീണ്യം ഉള്ളവരായിരിക്കണം.
പത്താം ക്ലാസ്, പ്ലസ് ടു ലെവലില്‍ പ്രാദേശിക ഭാഷ പഠിച്ചവർക്ക് ഭാഷാ പരീക്ഷയില്‍ ഇളവ് ലഭിക്കും.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 48,480 രൂപമുതല്‍ 85,920 രൂപയ്ക്കിടയില്‍ പ്രതിമാസം ശമ്പളമായി ലഭിക്കും.
പുറമെ ഡിഎ, എച്ച് ആർ എ (HRA, 7%-9%, പോസ്റ്റിംഗ് സ്ഥലം അനുസരിച്ച്), സിസിഎ, സ്‌പെഷ്യല്‍ അലവൻസ്, ട്രാൻസ്‌പോർട്ട് അലവൻസ്, മെഡിക്കല്‍ എയ്ഡ്, പത്രിക അലവൻസ്, വിനോദ അലവൻസ് തുടങ്ങിയവ ലഭിക്കും. ഒരു വർഷത്തിലധികം ബാങ്കിംഗ് പരിചയമുള്ളവർക്ക് ഒരു അഡ്വാൻസ് ഇൻക്രിമെന്റ് ലഭിക്കും. കൂടാതെ, ലീവ് ഫെയർ കണ്‍സഷൻ (LFC), ഹോളിഡേ ഹോംസ്, ഭവന-വാഹന വായ്പകളില്‍ ഇളവ്, ന്യൂ പെൻഷൻ സിസ്റ്റം (NPS) തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാണ്.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പോർട്ടലില്‍ നിന്ന് എല്‍ബിഒ വേക്കൻസി തിരഞ്ഞെടുക്കുക. ശേഷം ഓണ്‍ലൈൻ അപേക്ഷ നല്‍കുക. അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി ജൂലൈ 24 ആണ്.
വെബ്‌സൈറ്റ്: https://www.bankofbaroda.in/