രണ്ട് പ്ലസ് ടു സർട്ടിഫിക്കേറ്റുകൾ! ജോലിയിൽ യോഗ്യത കുറച്ചു കാണിക്കാൻ വ്യാജ സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കേറ്റും ; മുണ്ടക്കയം ബാങ്ക് ഓഫ് ബറോഡായിൽ വ്യാജ സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് ജോലി തട്ടിയെടുത്ത സംഭവത്തിൽ തെളിവുകളടക്കം പുറത്ത് വന്നിട്ടും നടപടിയില്ല

Spread the love

മുണ്ടക്കയം : ബാങ്ക് ഓഫ് ബറോഡായിലെ വ്യാജ ജോലി സർട്ടിഫിക്കേറ്റ് വിവാദത്തിൽ തെളിവുകളടക്കം പുറത്ത് വന്നിട്ടും നടപടിയില്ല

മുണ്ടക്കയം ബാങ്ക് ഓഫ് ബറോഡായിലെ ക്ലർക്ക് ആയ ജോഫി പി ജോസ് ആണ് വ്യാജ ഡോക്യുമെന്റ് പിൻ ബലത്തിൽ അമിത യോഗ്യത മറച്ചു വെച്ച് ജോലി തട്ടിയെടുത്തത്

ഇതു കാണിച്ച് കാഞ്ഞിരപ്പള്ളി സ്വദേശിയായ സന്ദീപ് എറണാകുളം സെൻട്രൽ പോലിസിന് പരാതി കൊടുക്കയും പോലിസ് 325/2024 ആയി ക്രൈം രജിസ്റ്റർ ചെയ്യുകയും ചെയ്യ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ചെയ്തതിന് പുറകെ ജോഫി ഒളിവിൽ പോകുകയും ശരീരിക അസ്വസ്തകൾ പറഞ്ഞ് കോടതിയിൽ നിന്നും അന്വേഷണവുമായി പൂർണമായും സഹകരിച്ചു കൊള്ളാമെന്നും ഇന്ത്യ വിട്ട് പോകരുത് എന്ന ഉപാധികളോടെ മുൻ‌കൂർ ജാമ്യം നേടി.. പോലിസ് തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജോഫിക്ക് നിലവിൽ രണ്ട് പ്ലസ് ടു സർട്ടിഫിക്കേറ്റ് ഉണ്ടെന്നും ജോലിയിൽ യോഗ്യത കുറച്ചു കാണിക്കാൻ വ്യാജ സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കേറ്റ് ഉണ്ടാക്കിയതായി തെളിയുകയും ചെയ്തു.. ജോഫി പി ജോസ് ബാങ്കിനെയും പൊതു സമൂഹത്തെയും കബിളിപ്പിച്ചു വ്യാജ ഡോക്യുമെന്റ് നിർമിച്ച് യോഗ്യത മറച്ചുവെച്ചും നിയമനം നേരായ മാർഗ്ഗത്തിൽ അല്ല എന്ന് കാണിച്ചും സെൻട്രൽ പോലിസ് ബാങ്ക് ഓഫ് ബറോഡാ എറണാകുളം ഹെഡിന് റിപ്പോർട്ട്‌ കൊടുത്തു. ഇതിനെ തുടർന്ന് ബാങ്ക് ഓഫ് ബറോഡാ ഹെഡ് ജോഫി പി ജോസിന് ചാർജ് ഷീറ്റ് ഇഷ്യൂ ചെയ്തു… അ ചാർജ് ഷീറ്റിൽ പറയുന്നത് ജോഫി നിയമന വ്യവസ്ഥ അട്ടിമറിച്ചും യോഗ്യത മറച്ചു വെച്ചും വ്യാജ സർട്ടിഫിക്കേറ്റ് ഉപയോഗിച്ചുമാണ് ജോലിയിൽ കയറിയത് എന്നും 7 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും കാണിച്ച് നോട്ടീസ് നൽകി. എന്നാൽ 8 മാസം കഴിഞ്ഞിട്ടും എറണാകുളം റീജണൽ ഓഫീസ് മെല്ല പോക്ക് നയം സ്വീകരിച്ച് ജോലി ചെയ്യാൻ അവസരം ഉണ്ടാക്കികൊടുക്കുകയാണെന്നാണ് ആരോപണം ഉയരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group