video
play-sharp-fill

ബാങ്കുകൾ അടുത്തയാഴ്ച തുടർച്ചയായ് 8 ദിവസം അവധി ; ഇടപാടുകാർ ശ്രദ്ധിക്കുക

ബാങ്കുകൾ അടുത്തയാഴ്ച തുടർച്ചയായ് 8 ദിവസം അവധി ; ഇടപാടുകാർ ശ്രദ്ധിക്കുക

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: അടുത്തയാഴ്ച സർക്കാർ ഓഫീസുകളും ബാങ്കുകളും തുടർച്ചയായി എട്ട് ദിവസം അവധി. സെപ്തംബർ 8 മുതൽ 15 വരെയാണ് അവധി. സർക്കാർ ഓഫീസുകളിലും ബാങ്കുകളിലും ഇടപാട് നടത്തേണ്ടവർ ഈ ആഴ്ച ഇടപാട് നടത്തിയില്ലെങ്കിൽ സെപ്തംബർ 15 ന് ശേഷമേ പിന്നീട് ഇടപാടുകൾ നടത്താൻ സാധിക്കുകയുള്ളു.

സെപ്തംബർ 8 ഞായറാഴ്ച പതിവ് അവധി. സെപ്തംബർ 9 മുഹറം, ചൊവ്വാഴ്ച ഒന്നാം ഓണം, ബുധനാഴ്ച തിരുവോണം, വ്യാഴാഴ്ച മൂന്നാം ഓണം, വെള്ളിയാഴ്ച ശ്രീനാരായണ ഗുരു ജയന്തി, പിന്നീട് വരുന്നത് രണ്ടാം ശനിയാഴ്ചയും ഞായറാചയും അവധിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ദിവസങ്ങളിൽ സെപ്തംബർ 12ന് മാത്രമാണ് ബാങ്കുകൾ പ്രവർത്തിക്കുക. പണമിടപാട് ഏറെ നടക്കുന്ന ഓണക്കാലത്ത് ബാങ്ക് ഇടപാടുകൾക്കായി ഈ ദിവസത്തെ ആശ്രയിക്കണം.

വൈദ്യുതിക്കരം സ്വീകരിക്കുന്നത് തടസപ്പെടാതിരിക്കാൻ സെപ്തംബർ 10,12 തിയതികളിൽ കെഎസ്ഇബിയുടെ എല്ലാ കളക്ഷൻ സെന്ററുകളും രാവിലെ പത്ത് മണി മുതൽ വൈകീട്ട് മൂന്ന് മണി വരെ പ്രവർത്തിക്കും.