
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വായ്പ അപേക്ഷിക്കാനെത്തിയ യുവതിയെ മാനേജര്‍ കടന്നു പിടിച്ചതായി പരാതി. തിരുവനന്തപുരം വെമ്ബായം സര്‍വീസ് സഹകരണ ബാങ്ക് കന്യാകുളങ്ങര ബ്രാഞ്ചിലെ മാനേജര്‍ സുനില്‍ കുമാറിനെതിരെയാണ് പരാതി.
സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗമായ യുവതിയാണ് പരാതി നല്‍കിയത്. കടന്നു പിടിക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തതായാണ് പരാതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയുടെ അടിസ്ഥാനത്തില്‍ വട്ടപ്പാറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പാര്‍ട്ടിക്കും യുവതി പരാതി നല്‍കി. സംഭവത്തില്‍ സുനില്‍കുമാര്‍ ക്ഷമാപണം നടത്തിയതിന്റെ ശബ്ദരേഖ പുറത്തെത്തിയിട്ടുണ്ട്.
ജനുവരി 6 ന് വൈകിട്ട് മൂന്നര മണിക്കാണ് അതിക്രമം നടന്നത്. വായ്പ എടുക്കുന്നതിന് വേണ്ടി ഈട് നല്‍കിയ ഭൂമി കാണാന്‍ മാനേജര്‍ സുനില്‍ കുമാറെത്തുകയും താന്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ സുനില്‍കുമാര്‍ കയറി പിടിക്കുകയുമായിരുന്നുവെന്നാണ് യുവതി പറയുന്നത്.
സി പി എം ബ്രാഞ്ച് കമ്മിറ്റി അംഗമായ യുവതി ജനുവരി 10 ന് ആദ്യം പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിക്കാണ് പരാതി നല്‍കിയത്. തുടര്‍ന്ന് സുനില്‍കുമാറിനെ അയിരൂപ്പാറ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. ഇതിനിടയിലാണ് സുനില്‍ കുമാര്‍ യുവതിയെ ഫോണില്‍ വിളിച്ച് മാപ്പപേക്ഷിക്കുന്നത്.