
സ്വന്തം ലേഖിക
കൊച്ചി: തവണകളായി സാവധാനം തിരിച്ചടക്കാമെന്ന ആശ്വാസത്തിലാണ് മിക്കവരും ബാങ്കുകളില്‍ നിന്നും മറ്റും വായ്പയെടുക്കുന്നത്.
നിശ്ചിത തുകയും, ഒപ്പം പലിശയും ചേര്‍ത്താണ് മാസത്തില്‍ ഇഎംഐ അടയ്ക്കേണ്ടിവരിക. വായ്പയെടുത്തയാളുടെ സാമ്പത്തിക നില കൂടി കണക്കിലെടുത്താണ് ധനകാര്യ സ്ഥാപനങ്ങള്‍ വായ്പാ തുകയും ഇഎംഐയും, വായ്പാ കാലാവധിയും നിശ്ചയിക്കുക. വായ്പയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍ എന്തൊക്കെയെന്നറിയാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വായ്പ തുക:
ഇഎംഐ എത്രയെന്ന് നിശ്ചയിക്കുന്നതില്‍ വായ്പാതുക ഏറെ നിര്‍ണ്ണായകഘടകമാണ്. ഉയര്‍ന്ന വായ്പ തുകയാണ് ലോണ്‍ ആയി എടുത്തതെങ്കില്‍ ഉയര്‍ന്നതുക ഇഎംഐ ആയി അടയ്ക്കേണ്ടിവരും. വായ്പാ തുക കുറവാണെങ്കില്‍ ഇഎംഐ യും കുറയും.
പലിശ നിരക്ക്:
വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക് ഇഎംഐ യിലും പ്രതിഫലിക്കും. സ്വാഭാവികമായും പലിശനിരക്ക് കൂടുമ്ബോള്‍ ഇഎംഐയും വര്‍ധിക്കും. പലിശനിരക്ക് കുറയുമ്ബോള്‍ ഇഎംഐ കുറയും.
വായ്പ കാലാവധി:
ഇഎംഐ എത്രയെന്ന് നിശ്ചയിക്കുന്നതില്‍ വായ്പാ കാലാവധി നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. കൂടുതല്‍ സമയം വായ്പ തിരിച്ചടക്കാൻ ലഭിക്കുകയാണെങ്കില്‍ ഇഎംഐ കുറയും, എന്നാല്‍ പലിശനിരക്ക് കൂടുതലായിരിക്കും. അതേസമയം, ഒരു ചെറിയ കാലാവധിയില്‍ വായ്പാതുക തിരിച്ചടച്ച് തീര്‍ക്കുകയാണെങ്കില്‍ ഇഎംഐ കൂടുതലായിരിക്കും. പലിശനിരിക്ക് കുറവുമായിരിക്കും.
ഇഎംഐ എണ്ണം:
സാധാരണയായി പ്രതിമാസ തവണകളായുള്ള ഇഎംഐ ആണ് ഉണ്ടാകാറുള്ളത്. എന്നാല്‍ ചില വായ്പാദാതാക്കള്‍ മാസത്തില്‍ രണ്ട് തവണകളിലും, മറ്റും നിശ്ചിത തുക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെടാറുണ്ട്. വ്യത്യസ്ത തിരിച്ചടവ് രീതികള്‍ തിരഞ്ഞെടുക്കുന്നതും ഇഎംഐ തുകയെ ബാധിക്കും.
വായ്പ എടുക്കുന്ന വ്യക്തിയുടെ വരുമാനവും ചെലവുകളും:
കടം വാങ്ങുന്നയാളുടെ വരുമാനവും നിലവിലുള്ള സാമ്ബത്തിക ബാധ്യതകളും വായ്പയെടുക്കുമ്ബോള്‍ പ്രധാനമാണ്. വരുമാനം, ചെലവുകള്‍, എന്നിവ കണക്കാക്കിയാണ് തിരിച്ചടവ് ശേഷി വിലയിരുത്തുക. . വായ്പക്കാരന് വലിയ ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍ ഇഎംഐ നിശ്ചയിക്കുന്നതാണുചിതം.
പ്രീപേയ്മെന്റ് ഓപ്ഷൻ:
ചില ധനകാര്യസ്ഥാപനങ്ങള്‍ വായ്പാ കാലാവധിക്ക് മുൻപ് തന്നെ തുക മുഴുവനായും തിരിച്ചടയ്ക്കാൻ അനുവദിക്കറുണ്ട്. ഇതും ഇഎംഐയെ ബാധിക്കും. കാലാവധിക്ക് മുൻപ് തുക അടച്ചു തീര്‍ക്കുന്നത്, വായ്പയെടുത്തയാളെ സംബന്ധിച്ച് ഗുണകരമാണ്. കാരണം കുടിശ്ശികയുള്ള മുതല്‍ കുറയ്ക്കാൻ കഴിയും.
മറ്റ് ചാര്‍ജ്ജുകള്‍ :
വായ്പ നല്‍കുമ്ബോള്‍ പ്രോസസ്സിംഗ് ഫീസ്, അഡ്മിനിസ്ട്രേറ്റീവ് ചാര്‍ജുകള്‍ തുടങ്ങിയവ വായ്പയ്ക്കൊപ്പം ഈടാക്കാറുണ്ട്. ഈ അധിക ചെലവുകളും ഇഎംഐ യില്‍ ഉള്‍പ്പെടുത്താറുണ്ട്..