video
play-sharp-fill

എസ്ബിഐ, ഐഡിബിഐ, ഓവർസീസ് ബാങ്കുകളിൽ 4040 ഒഴിവ്; ബിരുദക്കാർക്ക് സുവർണാവസരം; ഉടൻ അപേക്ഷിക്കാം

Spread the love

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സർക്കിൾ ബേ‌സ്ഡ് ഓഫിസറുടെ 2,964 ഒഴിവ്. ഓൺലൈൻ അപേക്ഷ മേയ് 29 വരെ. വിവിധ സർക്കിളുകൾക്കു കീഴിലായി, ജോലിപരിചയമുള്ളവർക്കാണ് അവസരം. കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന തിരുവനന്തപുരം സർക്കിളിൽ 116 ഒഴിവുണ്ട്.

ഏതെങ്കിലും ഒരു സർക്കിളിലെ ഒഴിവിലേക്കു മാത്രം അപേക്ഷിക്കുക. അപേക്ഷകർക്കു പ്രാദേശിക ഭാഷാജ്ഞാനം വേണം.

∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. മറ്റു പ്രഫഷനൽ യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകളിൽ/ റീജനൽ റൂറൽ ബാങ്കുകളിൽ ഓഫിസർ ആയി 2 വർഷം പരിചയം വേണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

∙ഭാഷാജ്ഞാനം: അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക/പ്രാദേശികഭാഷയിൽ പ്രാവീണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും മനസ്സിലാക്കാനും) വേണം.

‌∙പ്രായം: 2025 ഏപ്രിൽ 30ന് 21–30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും (പട്ടികവിഭാഗം–15, ഒബിസി–13) വർഷം ഇളവ്. വിമുക്‌തഭടന്മാർക്കും ഇളവുണ്ട്.

∙ശമ്പളം: 48,480- 85,920

∙തിരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തുപരീക്ഷ, സ്ക്രീനിങ്, ഇന്റർവ്യൂ വഴി.

ജൂലൈയിലായിരിക്കും ഓൺലൈൻ ടെസ്റ്റ്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.

∙ഫീസ്: 750 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു ഫീസില്ല. ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം.

അപേക്ഷാഫോം ഉൾപ്പെടെ വിശദവിവരങ്ങൾക്ക്: https://bank.sbi

ഐഡിബിഐ ബാങ്കിൽ 676 മാനേജർ

ഐഡിബിഐ ബാങ്കിൽ 676 ഒഴിവ്. ജൂനിയർ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് ഒ തസ്‌തികയിലാണ് അവസരം. മേയ് 20 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

∙യോഗ്യത: 60 % മാർക്കോടെ (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 55% മാർക്ക്) ഏതെങ്കിലും വിഷയത്തിൽ ബിരുദം. കംപ്യൂട്ടർ പരിജ്ഞാനം വേണം. പ്രാദേശികഭാഷ അറിയുന്നവർക്കു മുൻഗണന.

∙പ്രായം: 20–25. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഉയർന്ന പ്രായത്തിൽ ഇളവ്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്.

യോഗ്യത, പ്രായം എന്നിവ 2025 മേയ് ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും.

∙തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്‌റ്റിന്റെ അടിസ്‌ഥാനത്തിലാണു പ്രാഥമിക തിരഞ്ഞെടുപ്പ്. ഇന്റർവ്യൂവും ഉണ്ടാകും. ഓൺലൈൻ ടെസ്റ്റ് ജൂൺ 8നു നടക്കും. ലോജിക്കൽ റീസണിങ്, ഡേറ്റ‌ അനാലിസിസ് ആൻഡ് ഇന്റർപ്രട്ടേഷൻ, ഇംഗ്ലിഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ/ഇക്കോണമി/ബാങ്കിങ് അവയർനെസ്/കംപ്യൂട്ടർ/ഐടി എന്നിവ ഉൾപ്പെടുന്നതാണു പരീക്ഷ. ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

∙ഫീസ്: 1050 രൂപ (പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്ക് 250). ഓൺലൈനിൽ അടയ്‌ക്കാം.

വിജ്ഞാപനത്തിനും ഓൺലൈൻ റജിസ്ട്രേഷനും: www.idbibank.in

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 400 ഓഫിസർ

ചെന്നൈ ആസ്ഥാനമായ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ലോക്കൽ ബാങ്ക് ഓഫിസർ തസ്തികയിൽ 400 ഒഴിവ്. മേയ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം.

തമിഴ്നാട്, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമ ബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിലാണ് അവസരം. ഏതെങ്കിലും ഒരു സംസ്ഥാനത്തേക്കു മാത്രം അപേക്ഷിക്കാം.

∙യോഗ്യത: ഏതെങ്കിലും സർവകലാശാലയിൽനിന്നുള്ള അംഗീകൃത ബിരുദം.

∙പ്രായം: 2025 മേയ് 1ന് 20–30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടന്മാർക്കും ഇളവുണ്ട്.

∙ശമ്പളം: 48,480–85,920.

∙അപേക്ഷാഫീസ്: 850 രൂപ. പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 175 രൂപ. ഓൺലൈനായി അടയ്ക്കാം.

∙തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷയുടെയും ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റിന്റെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ.

കൂടുതൽ വിവരങ്ങൾക്ക്: www.iob.in