ഒന്നും രണ്ടുമല്ല,14 ദിവസമാണ് സെപ്റ്റംബര്‍ മാസത്തില്‍ ബാങ്ക് അവധി; സംസ്ഥാന അടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും; ബാങ്കുകള്‍ തുറന്നുപ്രവർത്തിക്കില്ലെങ്കിലും ഓണ്‍ലൈൻവഴി ഇടപാടുകള്‍ നടത്താം

Spread the love

ഓണം പ്രമാണിച്ച്‌ സംസ്ഥാനത്ത് ബാങ്കുകള്‍ക്ക് നാളെയും തിരുവോണ ദിവസമായ 5നും അവധിയാണ്. മൂന്നാം ഓണമായ ശനിയാഴ്ച ബാങ്കുകള്‍ പ്രവർത്തിക്കും എന്നാൽ നാലാം ഓണദിവസമായ ഞായറാഴ്ചയും അവധിയാണ്.

രാജ്യത്ത്  ഈ മാസം 14 ദിവസങ്ങൾ ബാങ്കിന്  അവധിയാണ്. റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടർ അനുസരിച്ചാണിത്. പ്രാദേശിക, ദേശീയ അവധികള്‍ ഉള്‍പ്പെടെയാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും.

ബാങ്കുകള്‍ തുറന്നുപ്രവർത്തിക്കില്ലെങ്കിലും ഓണ്‍ലൈൻവഴി ഇടപാടുകള്‍ നടത്താനാവും, ഇത് ഇടപാടുകാർക്ക് വലിയ ആശ്വാസമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group