ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധക്ക്; ശ്രദ്ധിച്ചില്ലെങ്കിൽ പണം എടുക്കാനും അടക്കാനും പാടുപെടും; ഫെബ്രുവരിയില്‍ 10 ദിവസത്തേക്ക് ബാങ്കില്ല; അവധി ദിനങ്ങള്‍ അറിയാം
സ്വന്തം ലേഖകൻ
ന്യൂഡൽഹി:ബാങ്ക് ഇടപാടുകൾ നടത്തുവാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കുക.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിസ്റ്റ് പ്രകാരം 2023 ഫെബ്രുവരിയില്‍ 10 ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും.
രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയുള്ള അവധിയും ഇതില്‍ ഉൾപ്പെടുന്നു.മാസത്തിലെ ഒന്നും മൂന്നും ശനിയാഴ്ചകൾ ബാങ്കുകള്‍ക്ക് പ്രവൃത്തി ദിവസങ്ങളാണ്.ഫെബ്രുവരിയിലെ ബാങ്ക് അവധികള്‍ മനസിലാക്കിയ ശേഷം മാത്രം സാമ്പത്തിക ഇടപാടുകള്‍ പ്ലാന്‍ ചെയ്യുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അവധി പരിശോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം, പല അവധികളും പ്രാദേശികമായിരിക്കും എന്നുള്ളതാണ്.
2023 ഫെബ്രുവരി മാസത്തെ ബാങ്ക് അവധി ദിനങ്ങള്‍ ചുവടെ,
ഫെബ്രുവരി 2: സോനം ലോസാറിന്റെ ആഘോഷത്തോടനുബന്ധിച്ച് സിക്കിമില്‍ അവധി.
ഫെബ്രുവരി 5: ഞായർ, ഹസ്രത്ത് അലി ജയന്തി ദിനത്തില്‍ യുപിയില്‍ അവധിയും ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ അവധി.
ഫെബ്രുവരി 11: രണ്ടാം ശനിയാഴ്ച.
ഫെബ്രുവരി 12: ഞായര്‍.
ഫെബ്രുവരി 15: ലൂയി-ങ്ങായ് -നി, ഇംഫാലില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.
ഫെബ്രുവരി 18: മഹാശിവരാത്രി – അഹമ്മദാബാദ്, ബേലാപൂര്‍, ബെംഗളൂരു, ഭോപ്പാല്‍, ഭുവനേശ്വര്‍, ഡെറാഡൂണ്‍, ഹൈദരാബാദ് (എപി, തെലങ്കാന), ജമ്മു, കാണ്‍പൂര്‍, കൊച്ചി, ലഖ്‌നൗ, മുംബൈ, നാഗ്പൂര്‍, റായ്പൂര്‍, റാഞ്ചി, ഷിംല, ശ്രീനഗര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടച്ചിടും.
ഫെബ്രുവരി 19: ഞായർ, ഛത്രപതി ശിവാജി മഹാരാജ് ജയന്തി പ്രമാണിച്ച് മഹാരാഷ്ട്രയില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.
ഫെബ്രുവരി 20: സംസ്ഥാന ദിനമായതിനാല്‍ ഐസ്വാള്‍, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളിലെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
ഫെബ്രുവരി 21: ലോസാറിനെ തുടര്‍ന്ന് ഗാംഗ്‌ടോക്കില്‍ ബാങ്കുകള്‍ അടച്ചിടും.
ഫെബ്രുവരി 25: നാലാമത്തെ ശനിയാഴ്ച.
ഫെബ്രുവരി 26: ഞായര്‍.