നാളെ മുതല്‍ നാല് ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല; അത്യാവശ്യ ഇടപാടുകള്‍ ഇന്ന് തന്നെ നടത്തണം; ബാങ്ക് പണിമുടക്ക് തിങ്കള്‍, ചൊവ്വ ദിനങ്ങളില്‍; ജീവനക്കാര്‍ ഇന്ന് പ്രതിഷേധ മസ്‌ക് ധരിച്ച് ജോലിക്കെത്തും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നാളെ മുതല്‍ നാലു ദിവസത്തേക്ക് രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം മുടങ്ങും. മാര്‍ച്ച് 13 രണ്ടാം ശനിയാഴ്ച ബാങ്ക് അവധി. പിറ്റേന്ന് ഞായര്‍. തുടര്‍ന്നുവരുന്ന മാര്‍ച്ച് 15, 16 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനം ചെയ്തിരിക്കുന്ന അഖിലേന്ത്യാ പണിമുടക്കാണ്.
പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് 10 ലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും 15, 16 തീയതികളില്‍ പണിമുടക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ഒമ്പത് യൂണിയനുകളുടെ ദേശീയ ഐക്യവേദിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പൊതുമേഖല, സ്വകാര്യ, വിദേശ, ഗ്രാമീണ ബാങ്കുകളെ പണിമുടക്ക് ബാധിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അത്യാവശ്യ ഇടപാടുകള്‍ നടത്താനുള്ളവര്‍ ഇന്നു തന്നെ നടത്തണം. നാല് ദിവസം കഴിഞ്ഞേ ഇനി ബാങ്ക് ഇടപാടുകള്‍ നടത്താന്‍ സാധിക്കൂ. ഇന്ന് പ്രതിഷേധ മാസ്‌ക് ധരിച്ചു ജോലി ചെയ്യാന്‍ 9 ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. മാര്‍ച്ച് 17ന് ജനറല്‍ ഇന്‍ഷുറന്‍സ് ജീവനക്കാരും മാര്‍ച്ച് 18ന് എല്‍ഐസി ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.