
കോൺഗ്രസ് നേതൃത്വത്തിലുള്ള പാറത്തോട് അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സൊസൈറ്റിയിൽ കോടികളുടെ തട്ടിപ്പ്; നിക്ഷേപകർ പണം പിൻവലിക്കാൻ എത്തിയപ്പോൾ ബാങ്കിൽ പണമില്ല; പരാതിയുമായി നിക്ഷേപകർ : സെക്രട്ടറിക്കും പ്രസിഡൻ്റിനുമെതിരേ കേസെടുത്ത് കാഞ്ഞിരപ്പള്ളി പൊലീസ്; ബാങ്ക് ജീവനക്കാരി ഒളിവിലെന്ന് സൂചന
കാഞ്ഞിരപ്പള്ളി : കോൺഗ്രസ് നേതൃത്വത്തിലുള്ള പാറത്തോട് അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സൊസൈറ്റിയിൽ കോടികളുടെ തട്ടിപ്പ് നടന്നതായി സൂചന.
നിക്ഷേപകർ പണം പിൻവലിക്കാൻ എത്തിയപ്പോൾ ബാങ്കിൽ പണമില്ല. ഇതോടെ നിരവധി നിക്ഷേപകർ പരാതിയുമായി കാഞ്ഞിരപ്പള്ളി പൊലീസിനെ സമീപിച്ചു.
ഇതോടെ സെക്രട്ടറിക്കും പ്രസിഡൻ്റിനുമെതിരേ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റ് ബാങ്കുകൾ നൽകുന്നതിനേക്കാൾ കൂടുതൽ പലിശ വാഗ്ദാനം ചെയ്താണ് ഇവർ നിക്ഷേപം സ്വീകരിച്ചിരുന്നത്.
കോൺഗ്രസ് നേതാക്കന്മാരാണ് ബാങ്ക് ഭരണസമിതിയിലുള്ളത്. പൊലീസ് പരിശോധന പൂർത്തിയായാൽ മാത്രമേ തട്ടിപ്പിൻ്റെ വ്യാപ്തി മനസിലാകൂ. ഇതിനിടെ ബാങ്ക് ജീവനക്കാരി ഒളിവിലെന്ന വിവരവും പുറത്ത് വരുന്നുണ്ട്
Third Eye News Live
0