video
play-sharp-fill
പണമിടപാട് നടത്തുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തണം, ഇടപാടിന് ശേഷം കൈകൾ വൃത്തിയായി കഴുകണം : ഇടപാടുകാർക്ക് മുന്നറിയിപ്പുമായി ബാങ്ക് ഉദ്യോഗസ്ഥ

പണമിടപാട് നടത്തുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തണം, ഇടപാടിന് ശേഷം കൈകൾ വൃത്തിയായി കഴുകണം : ഇടപാടുകാർക്ക് മുന്നറിയിപ്പുമായി ബാങ്ക് ഉദ്യോഗസ്ഥ

സ്വന്തം ലേഖകൻ

കോട്ടയം : കൊറോണ വൈറസ് രോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ പണമിടപാടുകാർക്ക് മുന്നറിയിപ്പുമായി ബാങ്ക് ഉദ്യോഗസ്ഥ. തൃശൂർ സ്വദേശിനിയായ അശ്വതി ഗോപനാണ് പണം ഇടപാടിന് ശേഷം താൻ ഉപയോഗിച്ച കൈയുറയുടെ ചിത്രം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. ഒരു ദിവസം ബാങ്കിലെ കൃഷ് കൗണ്ടറിൽ കൈയ്യുറ ഉപയോഗിച്ചപ്പോൾ കിട്ടിയ അഴുക്കാണെന്ന തലക്കെട്ടോടെയാണ് ഉദ്യോഗസ്ഥ ചിത്രം പങ്കുവച്ചിരിക്കുന്നത്.

പണം ഇടപാട് നടത്തുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും,ഇടപാടിന് ശേഷം കൈകൾ വൃത്തിയായി കഴുകണമെന്നും അശ്വതി ഗോപന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലുണ്ട്. ബ്രക്ക് ദ് ചെയിൻ എന്ന ഹാഷ് ടാഗോടെ ഇട്ടചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അശ്വതി ഗോപന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

#Lets_break_the_chain

ഒരു ദിവസം ബാങ്കിലെ cash കൗണ്ടറില്‍ 10 am to 4 pm gloves ഇട്ടപ്പോള്‍ കിട്ടിയ അഴുക്ക്‌ !!
അഴുക്ക് ഉണ്ടെന്ന് അറിയാമായിരുന്നു.. ഇത്രമാത്രം ഉണ്ടെന്നു അറിഞ്ഞില്ല 🤷‍♀️cash കൈകാര്യം ചെയുമ്പോള്‍ പലപ്പഴും നമ്മള്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല… ദൗര്‍ഭാഗ്യവശാല്‍ പലരും തുപ്പല്‍ ഒക്കെ തൊട്ട് തേച്ചാണ് പൈസ എണ്ണുന്നത് !
Cash തൊടേണ്ടി വന്നാല്‍ ആ കൈ കഴുന്നതിനു മുന്‍പ് മുഖത്തേക്ക് കൊണ്ടുപോകാതിരിക്കുക !!

#always wash your hands aftrr dealing with #cash #dnt_ touch_ ur_ face aftr dealing with currency notes #carriers