video
play-sharp-fill

വാക്ക് തർക്കത്തിനിടെ കയ്യേറ്റം ; ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ഓഫീസിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു ; ഭർത്താവ് പിടിയിൽ

വാക്ക് തർക്കത്തിനിടെ കയ്യേറ്റം ; ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ഓഫീസിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു ; ഭർത്താവ് പിടിയിൽ

Spread the love

കണ്ണൂർ: ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ഓഫീസിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റിരിക്കുന്നത് തളിപ്പറമ്പ് പൂവം എസ് ബി ഐ ശാഖയിലെ ജീവനക്കാരിയായ അനുപമയ്ക്കാണ്.

യുവതിയുടെ ഭർത്താവ് അനുരൂപിനെ അറസ്റ്റ് ചെയ്തു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് ബാങ്കിൽ കയറി ഇയാൾ കൃത്യം നടത്തിയത്. വാക്ക് തർക്കത്തിനിടെ ഇയാൾ കയ്യിൽ കരുതിയ വാക്കത്തി കൊണ്ട് ഇവരെ വെട്ടി.

പ്രതിരോധിക്കാനായി അനുപമ ബാങ്കിനുള്ളിലേക്ക് ഓടിക്കയറിയപ്പോൾ പ്രതി പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവർ ചേർന്നാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group