മകന്റെ വാഹന വായ്പ തിരിച്ചടവ് മുടങ്ങി; ബാങ്ക് ജിവനക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതിനിടയിൽ പിതാവ് കുഴഞ്ഞു വീണു മരിച്ചു

Spread the love

സ്വന്തം ലേഖകൻ

ഏലൂർ: മകന്റെ വാഹനവായ്പ അടവ് മുടങ്ങി . ബാങ്ക് ജീവനക്കാർ വീട്ടിലെത്തി സംസാരിച്ചു കൊണ്ടിരിക്കെ പിതാവ് കുഴഞ്ഞുവീണു മരിച്ചു. കൊച്ചി ഏലൂരിലാണ് സംഭവം. പരിസ്ഥിതി പ്രവർത്തകനായ വി ജെ ജോസാണ് മരിച്ചത്.മകന്റെ പേരിലുള്ള വാഹനവായ്പ കുടിശികയ്ക്കായി ബാങ്കുകാർ വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ വീട്ടിൽ എത്തി ജോസുമായി ചർച്ച നടത്തവെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.വാഹന വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നുള്ള ബാങ്ക് ജീവനക്കാരുടെ ഭീഷണിയെ തുടർന്ന് ജോസ് സമ്മർദ്ദത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ജോസ് തിരിച്ചടവിന് സാവകാശം തേടിയെങ്കിലും അനുവദിച്ചില്ലെന്നാണ് വീട്ടുകാരുടെ ആരോപണം.