കേന്ദ്ര പൊതുമേഖലയിലുള്ള 11 ബാങ്കുകളിലേക്ക് ക്ലർക്ക് തസ്തികയിലേക്ക് നിയമനം; ഐ.ബി.പി.എസ് അപേക്ഷകൾ ക്ഷണിച്ചു, കേരളത്തിൽ 106 ഒഴിവുകൾ, കോട്ടയം ഉൾപ്പെടെ വിവിധ ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങൾ

കേന്ദ്ര പൊതുമേഖലയിലുള്ള 11 ബാങ്കുകളിലേക്ക് ക്ലർക്ക് തസ്തികയിലേക്ക് നിയമനം; ഐ.ബി.പി.എസ് അപേക്ഷകൾ ക്ഷണിച്ചു, കേരളത്തിൽ 106 ഒഴിവുകൾ, കോട്ടയം ഉൾപ്പെടെ വിവിധ ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങൾ

ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലയിലുള്ള 11 ബാങ്കുകളിലേക്ക് ‘ക്ലർക്ക്’ തസ്തികയിൽ നിയമനത്തിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സനൽ സെലക്ഷൻ (ഐ.ബി.പി.എസ്) അപേക്ഷകൾ ക്ഷണിച്ചു.

ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറാ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിലേക്കുള്ള കോമൺ ​റിക്രൂട്ട്മെന്റാണിത്.


വിവിധ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലുള്ള വിവിധ ബ്രാഞ്ചുകളിലായി ആകെ 6128 ഒഴിവുകളുണ്ട്. കേരളത്തിൽ 106 ഒഴിവുകൾ ലഭ്യമാണ് (2025 -26 വർഷത്തേക്കുള്ള ഒഴിവുകളാണിത്). വിശദ വിവരങ്ങളടങ്ങിയ റി​ക്രൂട്ട്മെന്റ് വിജ്ഞാപനം സൈറ്റിൽ നിന്ന് (www.ibps.in) ഡൗൺലോഡ് ചെയ്യാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനമുണ്ടായിരിക്കണം. കമ്പ്യൂട്ടർ/ഐ.ടി കോഴ്സ് പഠിച്ച് പാസായ ഡിഗ്രി/ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉണ്ടാകണം.

അല്ലെങ്കിൽ സ്കൂൾ/കോളജ് തലത്തിൽ കമ്പ്യൂട്ടർ/ഐ.ടി ഒരു വിഷയമായി പഠിച്ചിരിക്കണം. അതത് സംസ്ഥാന/കേന്ദ്ര ഭരണപ്രദേശത്തെ ഔദ്യോഗിക ഭാഷയിൽ പ്രാവീണ്യമുണ്ടായിരിക്കണം. (വായിക്കാനും എഴുതാനും സംസാരിക്കാനും കഴിയണം).

വിമുക്ത ഭടന്മാർക്ക് മെട്രിക്കുലേഷൻ/ആർമി സ്​പെഷൽ എജുക്കേഷൻ/തത്തുല്യ സർട്ടിഫിക്കറ്റുള്ളപക്ഷം അപേക്ഷിക്കാം.

പ്രായപരിധി: 1.7.2024ൽ 20-28 വയസ്സ്. പട്ടിക വിഭാഗത്തിന് അഞ്ചു വർഷം, ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങൾക്ക് മൂന്നു വർഷം, ഭിന്നശേഷിക്കാർക്ക് 10 വർഷം എന്നിങ്ങനെയും വിമുക്ത ഭടന്മാർക്ക് ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്.

വിധവകൾക്കും നിയമപരമായി വിവാഹബന്ധം വേർപെടുത്തിയവർക്കും പ്രായപരിധിയിൽ അർഹമായ ഇളവ് ലഭിക്കും.

അപേക്ഷാ ഫീസ് 850 രൂപ. എസ്.സി, എസ്.ടി, ഭിന്നശേഷി, വിമുക്ത ഭടന്മാർ മുതലായ വിഭാഗങ്ങൾക്ക് 175 രൂപ മതി. ഓൺലൈനായി ജൂലൈ 21 വരെ രജിസ്റ്റർ ചെയ്യാം. തെരഞ്ഞെടുപ്പിനായുള്ള ഓൺലൈൻ പ്രിലിമിനറി പരീക്ഷ 2024 ആഗസ്റ്റിലും ഇതിൽ യോഗ്യത നേടുന്നവർക്കായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത മെയിൻ പരീക്ഷ ഒക്ടോബറിലും നടത്തും.

പ്രിലിമിനറിക്ക് കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ, ലക്ഷദ്വീപിൽ കവരത്തി പരീക്ഷാ കേന്ദ്രങ്ങളാണ്.

മെയിൻ പരീക്ഷക്ക് കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ.