
മുംബൈ: ബാങ്കില്‍ കൊടുത്ത ചെക്ക് പാസാകാന്‍ പിറ്റേദിവസവും അതിന്റെ അടുത്ത ദിവസത്തേക്കുമൊക്കെ നീങ്ങുന്നത് പലരെയും അലോസരപ്പെടുത്താറുണ്ട്, പ്രത്യേകിച്ച് കച്ചവട മേഖലയിലുള്ളവരെ.
ചെക്ക് ക്ലിയര്‍ ചെയ്തു കിട്ടാന്‍ വൈകുന്നത് സാമ്പത്തികഞെരുക്കം കൂടിയാണ് പലര്‍ക്കും സൃഷ്ടിക്കുന്നത്. എന്നാല്‍, ഇനി ടെന്‍ഷന്‍ വേണ്ട.
ചെക്ക് ക്ലിയറിങ്ങിനു പുതിയ നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുകയാണ് റിസര്‍വ് ബാങ്ക്. ബാങ്കിലേല്‍പ്പിക്കുന്ന ചെക്ക് അന്നേദിവസം വൈകിട്ട് 7ന് മുന്‍പ് ക്ലിയര്‍ ചെയ്തിക്കണം; ഇതാണ് നിര്‍ദേശം. ഒക്ടോബര്‍ 4 മുതലാണ് നിര്‍ദേശം പ്രാബല്യത്തിലാവുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിലെ രീതി ഇങ്ങനെ
നിലവില്‍ ചെക്ക് പ്രോസസിങ് (സിടിഎസ്) നടക്കുന്നത് ബാച്ച് ക്ലിയറിങ് രീതിയിലാണ്. അതായത്, ഇടപാടുകാരില്‍ നിന്ന് ലഭിച്ച ചെക്കുകള്‍ ബാങ്ക് ബന്ധപ്പെട്ട അതത് ബാങ്കുകളിലേക്ക് അയക്കും. അവിടെയും അതിന്റെ നടപടിക്രമങ്ങളും പരിശോധനകളും പൂര്‍ത്തിയാകുമ്പോഴാണ് ചെക്ക് പാസാവുകയോ മടങ്ങുകയോ ചെയ്യുക. ഇതിന് നിലവില്‍ ഒന്നുമുതല്‍ രണ്ടുദിവസം വരെയെടുക്കാറുണ്ട്.
മാറ്റം ഇങ്ങനെ
ഒക്ടോബര്‍ 4 മുതല്‍ ചെക്ക് ക്ലിയറന്‍സ് രീതി മാറും. ഒരു ബാങ്കില്‍ നിന്ന് മറ്റൊന്നിലേക്ക് ചെക്ക് അതേപടി അയക്കുന്ന സമ്പ്രദായം അവസാനിക്കും. പകരം, ചെക്കിന്റെ ഡിജിറ്റല്‍ ഇമേജായിരിക്കും ഒപ്പം മറ്റ് വിവരങ്ങളും ചേര്‍ത്ത് കൈമാറുക. ഇരു ബാങ്കുകളും ഇവിടെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. അതായത്, അന്നേദിവസം തന്നെ ചെക്ക് പാസാകും. അല്ലെങ്കില്‍ മടങ്ങിയെന്ന അറിയിപ്പ് ഇടപാടുകാരന് ലഭിക്കും. ദിവസങ്ങളുടെ കാത്തിരിപ്പ് ഒഴിവാകും.
രണ്ട് ഘട്ടങ്ങളിലായാണ് പുതിയ രീതിയില്‍ ചെക്കുകള്‍ കൈകാര്യം ചെയ്യുക.
ഒന്ന്, രാവിലെ 10 മുതല്‍ കൈവിട്ട് 4 വരെ ചെക്ക് സമര്‍പ്പിക്കാവുന്ന സമയമാണ്.
രാവിലെ 10ന് തന്നെ തുടങ്ങി വൈകിട്ട് 7 വരെ നീളുന്ന കണ്‍ഫര്‍മേഷന്‍ സെഷനാണ് മറ്റൊന്ന്. വൈകിട്ട് 7നകം ബാങ്കുകള്‍ ചെക്കുകള്‍ വിലയിരുത്തി തുടര്‍തീരുമാനമെടുക്കും.