
അക്കൗണ്ട് ഇല്ലാത്ത ബാങ്കിൽ നിന്നും ഇടപാട് വിവരങ്ങൾ എസ്എംഎസ് ആയി വരുന്നുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ! ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്
അക്കൗണ്ട് ഇല്ലാത്തതോ അതോ യാതൊരുതരത്തിലും ഇടപാടുകൾ നടത്തിയിട്ടോ ഇല്ലാത്ത ബാങ്കുകളിൽ നിന്നും പെട്ടന്ന് ഒരു ദിവസം ഏതോ ഒരു അക്കൗണ്ടിന്റെ വിവരങ്ങൾ നിങ്ങളുടെ ഫോണിയിലേക്ക് വന്നാലോ?
ഇതും തട്ടിപ്പിന്റെ ഒരു രീതിയാകാമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇങ്ങനെ എന്തെങ്കിലും സന്ദേശങ്ങൾ എത്തിയാൽ ഉടനെത്തന്നെ ബാങ്കിനെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് എസ്ബിഐ. ആ അകൗണ്ടിന്‍റെ വിവരങ്ങളും പങ്കിടണമെന്ന് ബാങ്ക് നിര്‍ദ്ദേശിച്ചു. ബാങ്കിന്‍റെ കസ്റ്റമര്‍ കെയര്‍ വിഭാഗവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ പരാതി നല്‍കണമെന്നാണ് എസ്ബിഐ പറഞ്ഞിട്ടുണ്ട്. .
അത്തരം സന്ദേശങ്ങള്‍ ലഭിച്ചതിന് ശേഷം വല്ല കോളുകള്‍ വരുകയോ വ്യക്തിഗത വിവരങ്ങളോ ഒടിപിയോ ചോദിക്കുകയോ ചെയ്താല്‍ അത് പങ്കിടരുതെന്ന് എസ്ബിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദുരൂഹമായി ലഭിക്കുന്ന എസ്എംഎസുകളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരക്ഷിതമായ ബാങ്കിംഗിന് എസ്ബിഐ നല്‍കുന്ന മുന്നറിയിപ്പുകള്‍
എസ്ബിഐ ഒരിക്കലും എസ്എംഎസിലൂടെയോ കോളിലൂടെയോ വ്യക്തിഗത വിവരങ്ങള്‍ ചോദി്ക്കില്ല
സ്വകാര്യ വിവരങ്ങളോ ബാങ്കിംഗ് വിശദാംശങ്ങളോ പങ്കിടാന്‍ ആവശ്യപ്പെടുന്ന ഇമെയിലുകള്‍/എസ്എംഎസ് എന്നിവയോട് ഒരിക്കലും പ്രതികരിക്കരുത്.
ഏത് പ്രശ്നത്തിനും, എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന കസ്റ്റമര്‍ കെയര്‍ നമ്പറുകളില്‍ മാത്രം ബന്ധപ്പെടുക.
ഉപഭോക്താക്കള്‍ അവരുടെ നെറ്റ് ബാങ്കിംഗ് ഐഡിയിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.
എസ്ബിഐ ഒരിക്കലും സന്ദേശങ്ങളോടൊപ്പം ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് നല്‍കാറില്ല.
ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി മാത്രമേ എസ്ബിഐ റിവാര്‍ഡ് പോയിന്‍റുകള്‍ ഉപയോഗിക്കാനാകൂ.