ഡിസംബര്‍ ഒന്നുമുതല്‍ ഈ സേവനങ്ങൾ ലഭ്യമാകില്ല; മുന്നറിയിപ്പുമായി എസ്ബിഐ ബാങ്ക് അധികൃതര്‍

Spread the love

എസ്ബിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി യോനോ ലൈറ്റിലൂടെയോ ഓണ്‍ലൈന്‍ ബാങ്കിങിലൂടെയോയുള്ള സേവനം ഇനിമുതല്‍ ലഭ്യമാകില്ലെന്ന് വ്യക്തമാക്കി ബാങ്ക് അധികൃതര്‍. ഇത്രയും കാലം ബാങ്ക് നല്‍കിവരുന്ന യോനോ ലൈറ്റ് സൗകര്യം ഈ മാസം അവസാനത്തോടെ നിര്‍ത്തലാക്കുമെന്ന് ബാങ്ക് അറിയിച്ചു.

video
play-sharp-fill

വേഗത്തിൽ പണം കൈമാറുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനത്തിന് ഇതോടെ അവസാനമാകും. ഡിസംബര്‍ ഒന്ന് മുതല്‍ എംക്യാഷ് ലിങ്ക് വഴിയോ ആപ്പ് മുഖേനയോ ഉപഭോക്താക്കള്‍ക്ക് പണം കൈമാറാന്‍ സാധിക്കില്ല. മൂന്നാംകക്ഷി ഗുണഭോക്താക്കള്‍ക്ക് പണമയക്കുന്നതിനായി യുപിഐ, ഐഎംപിഎസ്, എന്‍ഇഎഫ്ടി, എസ്ബിഐ എംക്യാഷ് ആപ്ലിക്കേഷന്‍ തുടങ്ങിയ സുരക്ഷിതമായ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് ഉപഭോക്താക്കളോട് എത്രയും വേഗം മാറണമെന്ന് എസ്ബിഐ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ നിര്‍ദേശിച്ചു.

എംക്യാഷ് ഉപയോഗിക്കേണ്ടത് എങ്ങനെ?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്ബിഐ എംക്യാഷ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം ലോഗിന്‍ ചെയ്യുന്നതിനായി എംപിഎന്‍ രജിസ്റ്റര്‍ ചെയ്യുക. ഈ എംപിഎന്‍ ഉപയോഗിച്ച്‌ ഉപഭോക്താക്കള്‍ക്ക് എസ്ബിഐ എംക്യാഷ് ആപ്പില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയും. എംക്യാഷ് വഴി ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി അയച്ച പണം ക്ലെയിം ചെയ്യാന്‍ കഴിയും. ഈ സേവനം ഉപയോഗിച്ച്‌, ഇന്റര്‍നെറ്റ് ബാങ്കിങ് ഉള്ള ഏതൊരു ഉപഭോക്താവിനും അവരെ ഗുണഭോക്താവായി രജിസ്റ്റര്‍ ചെയ്യാതെ തന്നെ, സ്വീകര്‍ത്താവിന്റെ മൊബൈല്‍ നമ്ബറോ ഇമെയില്‍ ഐഡിയോ ഉപയോഗിച്ച്‌ മറ്റൊരാള്‍ക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയും.

ഡിസംബര്‍ ഒന്ന് മുതല്‍ യോനോ ലൈറ്റ് വഴിയോ ആപ്പ് മുഖേനയോ നിലവിലുള്ള സേവനം അവസാനിപ്പിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ സുരക്ഷിതമായി പണം കൈമാറുന്നതിനായി മേല്‍പറഞ്ഞ സംവിധാനങ്ങളിലേക്ക് മാറണമെന്നാണ് ബാങ്കിന്റെ നിര്‍ദേശം.