നാളത്തെ പൊതുഅവധി ബാങ്കുകൾക്കും ബാധകം; നാളെ ബാങ്കുകൾ പ്രവർത്തിക്കില്ല

Spread the love

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി വി.എസ്,​ അച്യുതാനന്ദനോടുള്ള ആദര സൂചകമായി നാളെ സംസ്ഥാനത്ത് പ്രഖ്യാപിച്ച പൊതു അവധി ബാങ്കുകൾക്കും ബാധകം. നാളെ സംസ്ഥാനത്ത് ബാങ്കുകളും പ്രവർത്തിക്കില്ല. നാളെ പൊതുഅവധിയും മുന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണവുമാണ് സർക്കാർ പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ,​ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങൾ,​സ്വ.യംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നാളെ അവധി പ്രഖ്യാപിച്ചിരുന്നു.ഇന്ന് വൈകിട്ട് 3.20നായിരുന്നു മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻമുഖ്യമന്ത്രിയുാായ വി.എസ്,​ അച്യുതാനന്ദൻ അന്തരിച്ചത്.

മൃതദേഹം ഇന്ന് രാത്രി പാർട്ടി ആസ്ഥാനമായ ഏ.കെ.ജി സെന്ററിലും തിരുവനന്തപുരത്തെ വീട്ടിലും പൊതുദർശനത്തിന് വയ്ക്കും,​ നാളെ രാവിലെ 9ന് ദർബാർ ഹാളിലും പൊതുദർശനം ഉണ്ടായിരിക്കും,​ നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. മറ്റന്നാളാണ് സംസ്കാരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group