play-sharp-fill
ചിങ്ങവനം ടെസിൽ മൈതാനത്ത് കഞ്ചാവ് വിൽപ്പന: സ്ഥിരം കഞ്ചാവ് കച്ചവടക്കാരനായ രതീഷ് പൊലീസ് പിടിയിൽ

ചിങ്ങവനം ടെസിൽ മൈതാനത്ത് കഞ്ചാവ് വിൽപ്പന: സ്ഥിരം കഞ്ചാവ് കച്ചവടക്കാരനായ രതീഷ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ
കോട്ടയം: സ്‌കൂൾ വിദ്യാർത്ഥികൾക്ക് അടക്കം കഞ്ചാവ് വിൽപന നടത്തുന്ന സ്ഥിരം കഞ്ചാവ് വിൽപ്പനക്കാരനായ ചിങ്ങവനം പുത്തൻപാലം സ്വദേശി രതീഷ് ഭവനിൽ രതീഷ് രാജിനെ കഞ്ചാവുമായി പൊലീസ് പിടികൂടി. ഇയാളുടെ പക്കൽ നിന്നും അഞ്ചു പൊതി കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. നിരവധി ക്രിമിനൽ കേസിലും കഞ്ചാവു കേസിലും പ്രതിയായ രതീഷ് ചിങ്ങവനം പുത്തൻപാലത്ത് പൂട്ടിക്കിടക്കുന്ന ടെസിൽ കമ്പനിയുടെ വളപ്പിലാണ് ഇയാൾ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. സ്‌കൂൾ വിദ്യാർത്ഥികളായിരുന്നു ഇയാളുടെ പ്രധാന ഉപഭോക്താക്കൾ. സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചിങ്ങവനം എസ്എച്ച്ഒ സി.ഐ രതീഷ് കുമാർ, എസ്.ഐ സനൽ, എ.എസ്.ഐ സുരേഷ് , സീനിയർ സിവിൽ പൊലീസ് ഓഫിസർ ജീമോൻ എന്നിവരുടെ നേതൃത്വത്തിൽ ടെസിൽ വളപ്പിൽ പരിശോധന നടത്തിയത്. തുടർന്ന് പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയെ്തു.